🍂1997🍂part 5

299 54 143
                                    

"എപ്പോ.....എന്നിട്ട് അച്ചുനെ  കണ്ടോ അവൾ....."

കൃതി ചെറു ഞെട്ടലോടെ ചോദിച്ചു.

"അയ്യോ .....അത് ഞങ്ങ നോക്കിയില്ല...."

"വേഗം വാടാ....."
അതും പറഞ്ഞ് വെപ്രാളത്തോടെ അവർ ഓടി.

"അച്ചു എവിടാ....."

ലൂക്ക വഴിയെ നിൽക്കുന്ന ഒരു കുട്ടിയോടായി ചോദിച്ചു.

"ഏട്ടൻ ,ഗ്രൗണ്ടിൽ നിൽക്കുന്ന കണ്ടായിരുന്നു...."

"അയ്യോ......കണ്ണൻ അവിടാ....."
മനുവും പറഞ്ഞു.....

"ൻ്റെ ഭഗവാനെ......"
നടക്ക് ഡാ വേഗം.....

"നടക്കുവല്ലെ...."
ലൂക്ക അവളോടായി പറഞ്ഞു.

"അല്ല കൃതി അവളു പറഞ്ഞപോലെ ചെയ്യും എന്ന് എന്താ ഉറപ്പ് ,ചിലപ്പോ വെറുതെ പറഞ്ഞതാവും"

"എൻ്റെ മാലൂ....നിനക്ക് തോന്നുന്നുണ്ടോ അവളുടെ സ്വഭാവം വെച്ച് അങ്ങനെ ചെയ്യും എന്ന്.... അത് പറഞ്ഞാ പറഞ്ഞപോലെ ചെയ്യും...."

ലൂക്ക പറഞ്ഞ്  നേരെ നോക്കിയതും കാണുന്നത് എന്തോ കണ്ട് പകച്ച് നിൽക്കുന്ന കൃതിയെ ആണ്...
ആ ഭാഗത്തേക്ക് നോക്കിയ ലൂക്കയും മനുവും ഞെട്ടി...

"ഇതരാ.... അച്ചുൻ്റെ boy version ആണോടാ...!!!!"
ലൂക്ക മനുവിനോട് ചോദിച്ചു....

(Scene എന്താ എന്ന് അല്ലേ......പറയാം....")

"പണ്ടേ എനിക്ക് ഇഷ്ട്ടം അല്ല എന്നെ ഡീ എന്ന് വിളിക്കുന്നത്.....അതാ ഞാൻ തുടക്കം പറഞ്ഞത്,എന്നെ അങ്ങനെ വിളിക്കല്ലേ എന്ന്....ചേട്ടാ എന്ന് അല്ലേ നിന്നെ ഞാൻ വിളിച്ചത്....അപ്പോ നിനക്ക് വയ്യ എൻ്റെ പേര് വിളിക്കാൻ അല്ലടാ...."

അത് പറഞ്ഞ് അവൻ്റെ ചെവിയിൽ അവളുടെ കൈ മുറുകി...

"ഡീ....."

ആ പയ്യൻ്റെ സുഹൃത്ത് എന്ന് തോന്നുന്ന ഒരാളുടെ അലർച്ച അവിടെ മുഴങ്ങി.

"എന്താടാ.... ഇപ്പഴല്ലെ ഞാൻ പറഞ്ഞ് നിർത്തിയത്....ഇത് തീർന്നിട്ട് വരാം ..."

🍂1997🍂Where stories live. Discover now