🍂1997🍂Part14

277 40 105
                                    

"Do you love her?!!!"

ലൂക്ക യുടെ ചോദ്യത്തിന് അച്ചു മൗനം പാലിച്ചു.
"പറ അച്ചു,...."

"അറിയില്ല എനിക്ക്....."
അവൻ നിസ്സഹായതയോടെ അവനോടായി പറഞ്ഞു.

"നോക്ക് അച്ചു,...നീ നിന്നോട് തന്നെ കള്ളം പറയാൻ ശ്രമിക്കരുത് അതിന് ശ്രമിച്ചാലും നടക്കില്ല... അവളോട് ഒന്ന് മിണ്ടാൻ കഴിയാതെ വന്നപ്പോ ,അവളെ ഒന്ന് കാണാൻ കഴിയാതെ വന്നപ്പോ നിൻ്റെ ഉള്ളിലെന്താണോ തോന്നിയത്, ആ തോന്നൽ വെച്ച് ഓർത്ത് നോക്ക്,നിനക്ക് കിട്ടും നീ തേടുന്നതിൻ്റെ.....ഒന്ന് ഇരുത്തി ചിന്തിക്ക്."

ലൂക്ക അതും പറഞ്ഞ് അച്ചുവിൻ്റെ തോളിൽ തട്ടി കൊണ്ട് താഴേക്ക് പോയി....അച്ചു വീണ്ടും നോട്ടം ആകാശത്തിലേക്ക് പായിച്ചു.അവൻ്റെ മുന്നിലൂടെ അവളെ ആദ്യം ആയി കണ്ട നാൾ മുതൽ ഇപ്പൊ വരെ ഉള്ള സംഭവങ്ങൾ ഒരു ചല ചിത്രം എന്ന പോലെ ഓടി പോയി....
പിന്നെ അവൻ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ച് കൊണ്ട് ഒന്ന് നിശ്വസിച്ചു താഴേക്ക് ഇറങ്ങി.വരാന്തയിലൂടെ നടക്കുമ്പോഴാണ് മനു വരാന്തയുടെ ഒരു വശത്ത് കൂടെ ഓടി അച്ചുവിൻ്റെ അടുത്തേക്ക് വരുന്നത്,...

"അച്ചു.....2 days ക്ലാസ്സ് ഇല്ല മോനെ....study leave"

അവൻ്റെ കവിളിൽ ഒരു നുള്ള് നൽകി അവൻ ഫോണിൽ സംസാരിച്ച് കൊണ്ട്  പോയി....

ക്ലാസ്സ് ഇല്ല എന്ന് അറിഞ്ഞതും അച്ചുവിനേ മറ്റെന്തോ വികാരം പോതിയുന്നത് അവനറിഞ്ഞു......

ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിന്നില്ല,അത് ഓടി കൊണ്ടേ ഇരുന്നു....രണ്ട് ആഴ്ചക്കുള്ളിൽ എക്സാം അവസാനിച്ചു.... അച്ചുവിനോട്ടും അവിടെ നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ പരീക്ഷ കഴിഞ്ഞതും അവൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങി... അങ്ങനെ ബാഗ് ഒക്കെ ഒരുക്കി അവൻ ഇറങ്ങിയതും മനു ഓടി കിതച്ച് അവൻ്റെ അടുത്തേക്ക് ഓടി വന്നു...

"അ.......ച്ചു.....നിനക്ക് ഇന്ന് പോവാതെ ഇരുന്നുടെ......"മനു വെപ്രളത്തോടെ പറഞ്ഞു.

"അത് എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ "
അവനൊരലപ്പം ഭയത്തോടെ ചോദിച്ചു.

"അച്ചു...ഇപ്പൊ കൃതി വിളിച്ചിരുന്നു,കണ്ണൻ ഇന്ന് നാട്ടിൽ പോവാ,നീ പോകുന്ന ട്രെയിനിൽ ആണ് അപ്പോ"

🍂1997🍂Where stories live. Discover now