🍂1997🍂 Part 15

239 43 63
                                    

"പിന്നിടെന്താ സംഭവിച്ചത്?"
അർജുൻ ആവേശത്തോടെ ലൂക്കയോടായി ചോദിച്ചു. അതിന് ലൂക്ക ഒന്ന് ചിരിച്ചു.

"അന്ന് അച്ചു വലിയ സന്തോഷത്തിൽ ആയിരുന്നു.കണ്ണൻ ഇറങ്ങിയ സമയം തന്നെ അച്ചു എന്നെ വിളിച്ചു,കുറെ സംസാരിച്ചു,എല്ലാം ശരിയായി,എന്നും പറഞ്ഞ് നടന്നതെല്ലാം പറഞ്ഞു. അന്നാണ് ഞാൻ തിരിച്ചറിയുന്നത് അവന് എത്രമാത്രം പ്രിയപ്പെട്ടതാണ് അവളെന്ന്,തിരികെ ഉള്ള യാത്രയിലും അവർ ഒരുമിച്ചായിരുന്നു."

💗💗💗💗💗💗💗💗💗💗💗💗💗💗💗💗

"അപ്പോ അവരെന്ത് പറഞ്ഞു "

അവൻ്റെ കൈയിൽ കൈ ചുറ്റി കൊണ്ട്,തോളിൽ മുഖം ചേർത്ത് വെച്ച് കണ്ണൻ അച്ചുവിനേ നോക്കി ചോദിച്ചു .

"എല്ലാവരും ചിരിച്ചു.....പിന്നെ yedhu ഏട്ടൻ പറഞ്ഞു,....
"ഞാൻ അപ്പോഴും പറഞ്ഞില്ലേ ആ കുട്ടി ഫോൺ ചെയ്ത് തുടങ്ങിയ കാലത്തെ.... അവൾ ഇവനേയും കൊണ്ടേ പോവൂ എന്ന് "

അച്ചു പറഞ്ഞ് നിർത്തുമ്പോൾ കണ്ണൻ്റെ മുഖത്തും ഒരു ചെറു ചിരി സ്ഥാനം പിടിച്ചിരുന്നു.പിന്നെയും അവരുടെ സംസാരം നീണ്ടു,നാളെ ലോകം അവസാനിക്കുന്ന പോലെ അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു.......

"എടി നാണം ഇല്ലാത്തവളെ നിന്നോട് ഞാൻ എത്ര ചോദിച്ചു,എന്താ നിനക്ക് ഇത്ര വിഷമം എന്ന് എന്നിട്ട് നീ പറഞ്ഞോ"

കണ്ണൻ വന്ന് നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചതിന് ശേഷം തുടങ്ങിയതാണ് ഗൗരി പരിഭവം പറയാൻ....

"Sorry ഗൗരി കുട്ടി...."

"പോടി....നീ എന്നോട് മിണ്ടണ്ട...."

"ഇപ്പൊ ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇതൊന്നും ,ഞാൻ ആദ്യം പറയണത് ചേച്ചിയോടാ അത് കൊണ്ട് ഒന്ന് ക്ഷമിക്ക് ഗൗരി...."

അതിന് ഗൗരി ഒന്ന് ചിരിച്ചു....

"ഹാവൂ......സമാധാനം ആയി....."
അതും പറഞ്ഞ് കണ്ണൻ ചിരിച്ചു.അപ്പോഴേക്കും ബെൽ മുഴങ്ങി,അത് കേട്ട് ഗൗരി എഴുനേറ്റു.കണ്ണൻ ആ മരച്ചുവട്ടിൽ തന്നെ ഇരിക്കുന്നത് കണ്ട് ഗൗരി നെറ്റി ചുളിച്ചു.അത് അറിഞ്ഞ പോലെ കണ്ണൻ പറഞ്ഞു.

🍂1997🍂Wo Geschichten leben. Entdecke jetzt