നവാഗതകർക്ക് സ്വാഗതം

149 7 0
                                    

ഒരു ഓഗസ്റ് മാസം.....

വിശാലമായ പൂ മൈദാനം...ചുറ്റോടും തല
ഉയർത്തിപ്പിടിച്ചു നിൽക്കുന്ന മരങ്ങൾ.....
ശാന്തിയുടെയും സമാധാനത്തിന്റെയും
പ്രതീകമെന്നോണം കാറ്റു വീശിക്കളിക്കുന്നു...
പരിചയമില്ലാത്ത സ്ഥലം, പരിചയമില്ലാത്ത
ആൾക്കാർ.....

"ശെടാ, ഇതൊരു കുരിശായല്ലോ.... എങ്ങോട്ടാ
പോണ്ടേ? ആരോടാ ഒന്നു ചോദിക്കാ??
എവിടെയാണാവോ ഈ സയൻസ്
ഡിപ്പാർട്മെന്റ്..."

"തല്ക്കാലം ഇവിടെയങ്ങ് ഇരിക്കാം
അല്ലാണ്ടിപ്പോ എന്താ ചെയ്യാ?.. "

"ഹായ് "

പൊടുന്നനെയുള്ള ആ ശബ്ദം കേട്ടപ്പോ
അവളൊന്നു ഞെട്ടി, താൻ ഇരിക്കുന്ന
ബെഞ്ചിന്റെ പിറകിൽ നിന്നുമാണ് അത്
വന്നത്.... അവൾ പതിയെ ഒന്നു തിരിഞ്ഞു
നോക്കി...

കണ്ടാൽ ആരും കുറ്റം പറയാത്ത വിധം
സുന്ദരിയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ..
അവളുടെ മുടികൾ ആ കാറ്റത്ത് പാറി
കളിച്ചോണ്ടിരിക്കുന്നു.. കണ്ടാ ഒരു തനി
നാടൻ പെൺകുട്ടി.....

"ഹായ് " അവൾ റിപ്ലേ കൊടുത്തു....

"ഞാൻ അഞ്ജന, താൻ ഗോപിക അല്ലേ? "

ഇതെന്തു മറിമായമാണപ്പാ,,, ഈ സ്ഥലത്ത്
ഞാൻ ആദ്യായിറ്റാ,,, എന്റെ ഒന്നിച്ചു പഠിച്ച
ആരും ഈ കോളേജിലേക്ക് അഡ്മിഷൻ
എടുത്തിട്ടില്ല.... പിന്നെങ്ങനെ ഈ കൊച്ചിന്
എന്റെ പേരറിയിന്നേ??????.....

അത്ഭുതത്തിനും ആലോചനയ്ക്കും
വിരാമമിട്ടു കൊണ്ട് അവൾ ചോദിച്ചു...

"അല്ല എന്റെ പേരെങ്ങനെ അറിയാം? "

ഒരു നേർത്ത പുഞ്ചിരിക്കോടുവിൽ അവൾ
പറഞ്ഞു

"താൻ കോളേജിൽ അഡ്മിഷൻ എടുക്കാൻ
വന്ന അന്നു തന്നെയാണ് ഞാനും വന്നത്...
അപ്പൊ അമ്മയ്ക്ക് എന്നെ ഹോസ്റ്റലിൽ
നിർത്താൻ ഭയങ്കര പേടിയായിരുന്നു.
അങ്ങനെ അമ്മയും ഞാനും ഹോസ്റ്റലിൽ
ചെന്ന് വാർഡൻ മാമിനോട്‌ ഇതേപ്പറ്റി
സംസാരിച്ചപ്പോൾ മാം പറഞ്ഞു
പേടിക്കണ്ട ആവിശ്യമില്ല ഇപ്പോ ഒരു കുട്ടി
വന്നു പോയതേ ഉള്ളു, പേര് ഗോപിക... ആ
കുട്ടിയേയും ഇവളെയും ഒന്നിച്ചു ഒരേ
മുറിയിൽ ആക്കാം എന്ന്..
അപ്പഴാ തന്റെ ഫോട്ടോ ഞാൻ കണ്ടത്."

കലാലയകാദൽWhere stories live. Discover now