"ഡി, ഡീ അഞ്ചു"
"എന്നാടി "
"പിന്നില്ലേ..... 😇"
" മ്മ് പറ "
" അത്...... 🥰 "
" കൊച്ചേ നിന്റെ പ്രശ്നം എന്താ?? "
" എടി എനിക്ക് ഗോകുലേട്ടനെ ഇഷ്ട്ടാണെന്ന തോന്നുന്നേ ☺️ "
" മം , എനിക്ക് അത് അന്നേ മനസിലായിരുന്നു മോളെ.... നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ ഞാൻ wait ആക്കുവായിരുന്നു ഇത്രോളം 😁 "
" സത്യായിട്ടും 😱 "
" അല്ല പിന്നെ അവനെ കാണുമ്പോൾ ഉള്ള നിന്റെ കളി കാണുമ്പോൾ ആർക്കാ മനസിലാവാത്തെ?? 😁.... മം അതൊക്കെ പോട്ടെ അവന്റെ അടുത്ത് നി എപ്പഴാ ഇഷ്ട്ടാണെന്നു പറയുന്നേ?.... "
" അത് വേണോ ഡീ... അത്രയ്ക്കുള്ള ബാറ്ററി ഒന്നും എനിക്ക് ഇല്ലാന്ന് നിനക്ക് അറിഞ്ഞൂടെ 🤪?? "
" ആഹ് അത് ശെരിയാ 😁 "
ഗോകുലിന്റെ കാര്യം പറഞ്ഞു നാക്കു വായിലേക്കിട്ടില്ല... അവനും കൂട്ടരും ക്ലാസ്സ് റൂമിലേക്ക് ഇടിച്ചു കയറി.🥴
വിവേകിന്റെ നോട്ടം മൊത്തം ഗോപുവിലേക്കാണെങ്കിലും അഞ്ജുവിന്റെ നോട്ടം മൊത്തം ഗോകുലിലേക്കായിരുന്നു...
പെട്ടന്ന് ആരും പ്രതീക്ക്ഷിക്കാതെ ഗോകുൽ അഞ്ജനയെ ക്ലാസ്സ് റൂമിന്റെ പുറത്തേക്ക് വിളിപ്പിച്ചു.....
ഒരു നിമിഷം അഞ്ജനയുടെ ഹൃദയം നിലച്ചു പോയിന്ന് വേണേൽ പറയാം.....എന്നാലും അവൾക് അവന്റെ അടുത്തേക്ക് പോവാൻ പേടിയായിരുന്നു... 😇അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു..." അഞ്ചു , ഒന്നു വാ ഡോ... ഞാൻ നിന്നെ ഒന്നും ചെയ്യത്തില്ല... "
പോവാൻ മനസ്സു കൊതിക്കുന്നുണ്ടെങ്കിലും പോയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി അവൾ പോവാതെ മടിച്ചു നിന്നു...
" ഡോ തന്നെയല്ലേ ഗോകുൽ വിളിക്കുന്നത്?? എന്താ നിനക്ക് പോവാൻ വയ്യേ??? "
കൂട്ടത്തിൽ ഒരുത്തൻ ഉയർന്ന ശബ്ദത്തിൽ അവളോട് ചോദിച്ചു..
" ആഹ് പോവാം ".......
അവൾ അവന്റെ അടുത്ത് പോയി നിന്നു.... അവന്റെ കണ്ണിലേക്കു നോക്കാൻ അവൾക്കു പറ്റിയിരുന്നില്ല...
എന്നാലും രണ്ടും കൽപ്പിച്ചു അവൾ ചോദിച്ചു...." എന്താ ഗോകുലേട്ടാ? "..........