" ഗോപു , എണിക്കുന്നുണ്ടോ നി? സമയം എത്രയായിന്നാ നിന്റെ വിചാരം?? "
പുതപ്പിനുള്ളിൽ നിന്നും ഒരു തല പുറത്തേക്കു വന്നു ഒപ്പം ഒരു ദീർഘനിഷ്വാസവും.......
"ഇന്ന് സൺഡേ അല്ലേ , പിന്നെന്തിനാഡി ഇത്ര വേഗം?? ഓ എന്റെ കണ്ണാ ഇന്ന് പ്രാക്ടീസ് ഇണ്ടല്ലേ??? ശോ എനിക്കു വയ്യ അവന്മാരുടെ ഒരു കോപ്പിലെ പ്രാക്ടീസ്........ "😡😡😡😡
"മതി മതി വേഗം ഡ്രസ്സ് ആക്കി ഇറങ്ങാൻ നോക്ക് ബസ് ഇപ്പോ വരും "
"മ്മ്മ് ശെരി "
മനസില്ലാ മനസ്സോടെ അവൾ മൂളി.....
കൃത്യ സമയത്ത് എല്ലാവരും കോളേജിൽ പ്രേസേന്റ് ആയി....
പിള്ളേരുടെ വരവ് കാണുമ്പോൾ ,... വിശന്നിരിക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് നടന്നടുക്കുന്ന മാൻ പേടയുടെ പ്രതീകമായിരുന്നു......" ആഹ് ഓക്കേ എല്ലാരും റെഡി ആണല്ലോ, ഞാൻ ആദ്യം സ്ക്രിപ്റ്റ് വായിക്കാം എന്നിട്ട് നമുക്ക് കഥാപാത്രങ്ങളെ സെലക്ട് ചെയ്യാം ഒക്കെ?? " സുരഭി ചേച്ചി പറഞ്ഞു......
കൂട്ടത്തിൽ മനുഷ്യപ്പെറ്റുള്ള ഒന്ന് സുരഭി മാത്രയിരുന്നു.... ഒരു പാവം ചേച്ചി...........
ചേച്ചി സ്ക്രിപ്റ്റ് വായിക്കാൻ തുടങ്ങി.. നല്ല സ്റ്റോറി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു....." ഓക്കെ ഇനി പറ ആരാ ഹീറോ? ആരാ ഹീറോയിൻ? "
" ഹീറോ ദീപു ആവട്ടെ സുരഭി... " രാഹുൽ പറഞ്ഞു
" ഒക്കെ അപ്പൊ ഹീറോയിൻ?? "
" ഡീ ഗോപിക "
ഏറ്റവും ബാക്ക് ബെഞ്ചിൽ നിന്ന് ഉച്ചത്തിൽ ഗോപിക എന്നുള്ള വിളി ക്ലാസ്സിനെ തന്നെ ഒന്ന് നടുക്കി....... എല്ലാവരും തിരിഞ്ഞു നോക്കി ! വിവേക് ആയിരുന്നു അത്
" നിന്നെ തന്നെയാ വിളിച്ചേ, നി ആണ് ഹീറോയിൻ..... "
" ഞാനോ???? "
" അതെ നി , എന്തേ വല്ല ബുദ്ധിമുട്ടും ഉണ്ടോ? ഉണ്ടെങ്കിൽ ഇപ്പോ പറയണം "
" സുരഭിയേച്ചി എനിക്ക് അഭിനയിക്കാനോന്നും അറിയില്ല.... പ്ലീസ് ഞാൻ ഇല്ലാ "
" ഇവിടെ അങ്ങനെ പറഞ്ഞാലോന്നും പറ്റൂലല്ലോ മോളെ, നി എന്തായാലും അഭിനയിക്കും.... മനസ്സിലായോ??..... "
തീരെ സമ്മതമല്ലേങ്കിലും അവൾ അതിന് സമ്മതിച്ചു , അല്ല സമ്മതിക്കേണ്ടി വന്നു.....
അങ്ങനെ നാടകത്തിലെ അഭിനയം തുടങ്ങി.... ഗോപികയുടെ റോൾ വരുമ്പോ മാത്രം വിവേക് കമന്റ് പറയും..... കൊറെ പ്രാവശ്യം അവൻ അവളെ കൊണ്ടു ഒന്ന് തന്നെ വീണ്ടും വീണ്ടും അഭിനയിക്കാൻ പറയും..... ഇടക്ക് എന്തെങ്കിലും ഗോൾ അടിച്ച് അവൻ അവളെ ഇടം കണ്ണിട്ട് നോക്കും....
ഇതെല്ലാം ഗോപികയ്ക്ക് സഹിക്കുന്നത്തിലും അധികമായിരുന്നു....
ഒരുവിധം പ്രാക്ടീസ് ഒക്കെ കഴുഞ്ഞു അവർ റൂമിലെത്തി.... അഞ്ജുവിന് ഇന്നത്തെ സംഭവത്തെ പറ്റി ഗോപുവിനോട് ചോദിക്കണന്ന് തോന്നി........." ഗോപു ,...... "
" എന്താഡി "
" ഡീ , ഇന്ന് ആ വിവേക് അവിടിന്ന് എന്തൊക്കെയാ കാണിചേ അല്ലേ?..... അതൊക്കെ കാണുമ്പോ എനിക്ക് എന്തോ..... something fishyy🤪😝"
" ഓഹ് പിന്നെ കോപ്പാണ് !!!!! ആ ചെക്കന് ജാഡ കളിക്കാൻ മാത്രേ അറിയൂ... അവന്റെ വിചാരം അവൻ വല്യ ആളാണെന്നാ , നാലഞ്ചു ഫ്രണ്ട്‌സ് ഉള്ളതിന്റെ ബലത്തിലാ അവൻ കളിക്കുന്നത് , കണ്ടാലും മതീ ഒരു വിവേക് 😏😏"
" അത്രയ്ക്കങ്ങ് കുറ്റം പറയാൻ പറ്റില്ല....... നല്ല മൊഞ്ചനല്ലേ വിവേകേട്ടൻ 😜"
" മൊഞ്ചനാണെങ്കിൽ നി കെട്ടിക്കോ എനിക്ക് വേണ്ടാ..... ഒന്ന് ഉറങ്ങു പെണ്ണെ വെറുതെ ഓരോരോ പ്രാന്ത് പറഞ്ഞോണ്ടിരിക്കാതെ... എനിക്ക് നല്ല ഉറക്കം വരുന്നു... ഗുഡ് നൈറ്റ് "😴😴😴
" ഓക്കേ ഗുഡ് നൈറ്റ് "
തുടരും😇