കോളേജിലെ ദിനങ്ങൾ

73 6 0
                                    

ഇന്നലെ ഫസ്റ്റ് യേർസ് പിള്ളേരുടെ മുന്നിൽ വച്ച് നാണം കെട്ടതിന്റെ ചമ്മലിലായിരുന്നു വിവേകും ഫ്രണ്ട്‌സും.......

"ചേ ,  എന്നാലും ആ പ്രിൻസി ഇന്നല കറക്റ്റ് സമയത്താ അവതരിച്ചത്... "

"ആഹ്,  വിട്ട് കലയെഡാ നമുക്ക് ഇനിയും അവസരം വരും "

"അളിയാ ദേ പിള്ളേര് വരുന്നു ".....

"ഓക്കേ ഓക്കെ കൊർച്ച്‌ ഗമയിലൊക്കെ അങ്ങ് ഇരിക്ക് "

" ഗോപു ,, ദേ ആ വിവേകേട്ടനും കൂട്ടുകാരും. ഇന്നലെത്തേന്റെ ബാക്കി ഇന്ന് പറയിപ്പിക്കുമോ?? "

"ഒന്ന് പേടിപ്പിക്കാണ്ട് വേഗം നടക്കു അഞ്ചു "

"എന്താ മോളുസേ ജാഡയാണോ?? " കൂട്ടത്തിലൊരു താന്തോന്നി ചെറുക്കൻ ചോദിച്ചു !

"അല്ല ചേട്ടാ "

"രാവിലെ സീനിയർസിനെ കണ്ടാൽ വിഷ് ചെയ്യണമെന്ന് അറിയില്ലേ മോളെ?? "

"ഗുഡ് മോർണിംഗ് ചേട്ടാ "

"എന്നോട് മാത്രേ ഗുഡ് മോർണിംഗ് പറയൂ?? അവിടെ രാഹുൽ ഉണ്ട്, വിവേകുണ്ട്, ഗോകുലുണ്ട് അവരോടൊന്നും പറയിന്നില്ലേ?? "

എല്ലാരുടെ മുന്നിലും ചെന്ന് മോർണിംഗ് വിഷ് ചെയ്യുമ്പോ നമ്മുടെ ഗോപിക മനസ്സിൽ ശപിക്കുകയായിരുന്നു....

മോർണിംഗ് റാഗിംഗ് കഴിഞ്ഞതിന് ശേഷം അവർ ക്ലാസ്സിൽ കയറി...

"എന്തു സാധനാ അഞ്ചു ആ ഏട്ടന്മാർ??.... നമ്മളിപ്പോ അവരെ വിഷ് ചെയ്തില്ലാന്നു വച്ചു ആകാശം ഇടിഞ്ഞു വീഴോന്നും ഇല്ലല്ലോ, ഉവ്വോ?? "😡😡😡

"വിട് മോളെ, കോളേജാവുമ്പോ ഇതൊക്കെ പതിവല്ലേ....നമ്മളായിട്ട് ഒരു വഴക്കിനും പോവണ്ട,  കേട്ടോ നി?? "

"ഹേയ് ഇല്ലാ "

ക്ലാസ്സിലെ പിള്ളേരെല്ലാം പെട്ടന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറി.... കോളേജല്ലേ പിള്ളേരൊക്കെ എൻജോയ് ആക്കട്ടേന്നു കരുതി അദ്ധ്യാപകരെല്ലാം ഓഫീസ് റൂമിൽ കാവൽ നിൽക്കുന്നത് പതിവാക്കി....

ചുരുങ്ങിയ കാലയളവിൽ തന്നെ കോളേജും പരിസരവും അവർക്ക് സുപരിചിതമായി....

കലാലയകാദൽTempat cerita menjadi hidup. Temukan sekarang