" അഞ്ചു നാളെ സാറ്റർഡേ ആല്ലേ , നി പോവുന്നില്ലേ വീട്ടിലേക്ക്?? "
" പിന്നെ പോവാതെ , അതിന് വേണ്ടിയല്ലേ കാത്ത് നിക്ക്ന്നെ"
" നാളെ ലാബ് കഴിഞ്ഞതിനു ശേഷം നമുക്ക് പോവാം "
"മ്മ്മ് ഓക്കേ "
പിറ്റേ ദിവസം രണ്ടാൾക്കും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു..... പതിവ് പോലെ വിവേകിന്റെയും ഫ്രണ്ട്സിന്റെയും റാഗിംഗ് ഒക്കെ കഴിഞ്ഞു ഒരു വിധം ബസ് കയറി.......
" ഗോപു , നി മറ്റന്നാൾ വരുവല്ലോ അല്ലേ?? "
" വരണ്ടാ ന്നാ ആഗ്രഹം ബട്ട് കഴിയില്ലല്ലോ.... !! വരണം... "
" ചേട്ടാ , ഒരു കിഴക്കോട്ടുമല ഒരു പനയാൽ "
" 105 രൂപ "
" ദാ "
ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു , ഒപ്പം കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ട് , ഗോപിക എന്തൊക്കെയോ ആലോചിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരിപ്പായി.....
മന്ധമാരുതൻ അഞ്ചുവിനെ പതിയെ തലോടി നിദ്രയിലേക്ക് ശണിച്ചു......." ഡീ , അഞ്ചു നി ഉറങ്ങിയോ നിന്റെ സ്റ്റോപ്പ് എത്താറായി "
" ഓഹ് , എത്തിയോ ഞാൻ ഉറങ്ങിപ്പോയി... ഓക്കെ ഡാ മറ്റന്നാൾ കാണാട്ടോ. ബൈ "
" ഒക്കെ ഡീ ബൈ , ടേക്ക് കെയർ "
അഞ്ജന ബസ് ഇറങ്ങി നടന്നു , ഒരു മൂന്നു മണിയായിക്കാണും... ഒന്ന് വീട്ടിലേക്ക് എത്തിയാ മതിയെന്ന് മാത്രമാണ് അവളുടെ മനസ്സിൽ.....
" ചേ , വിശന്നിട്ട് കയ്ന്നില്ലല്ലോ.... ചേട്ടനോട് വണ്ടിയെടുത്ത് വരാൻ പറഞ്ഞാ മതിയായിരുന്നു... "
" ഡീ "
ആലോചനയിക്കിടെ പെട്ടന്നുള്ള ആ വിളി അവളെ ഒന്ന് ഞ്ഞെട്ടിച്ചു.... അവൾ പൊടുന്നനെ തിരിഞ്ഞു നോക്കി...
" ഗോകുലേട്ടനോ?? "
" നിന്റെ വീട് ഇവിടെയാണോ?? "
" ആഹ് അതെ.... ആ വളവ് തിരിഞ്ഞു ഏകദേശം ഒരു കിലോമീറ്റർ നടക്കാനുണ്ട്.... "
" ഓഹ്..... ഇ ഉച്ചക്ക് എന്തേ നടക്കന്നെ?? ഒരു ഓട്ടോ പിടിച്ച് പോയ്‌ക്കൂടെ?? "