എന്റെ തൂലികയിൽ..
പിറവികൊണ്ട അക്ഷരങ്ങൾ ...
അത് നിനക്കുവേണ്ടിയായിരുന്നു...
ഭൂതകാലത്തിന്റെ ഗദകാല
സ്മരണകളുടെ വേദനയിൽ...
എന്നോ ...മുനയോടിഞ്ഞുപോയ
എഴുത്താണിയിൽനിന്നും...
ബഹിർഗ്ഗമിച്ചു....
പരന്നൊഴുകിയ ഇരുണ്ട നിറം...
തൂവെള്ള നിറം പൂണ്ട കടലാസ്സുകളിൽ...
നിനക്ക് വേണ്ടി പിറന്ന അക്ഷരങ്ങളെ...
ജീവനോടെ വിഴുങ്ങി....
എന്നിട്ടും വിശപ്പാറത്തത് കൊണ്ടാകണം..
അതെന്റെ അന്ധരംഗത്തിൽ
ജനനം കാത്തുകിടന്ന ..
പുതുനാമ്പുകളെ...
വേരോടെ അടർത്തി മാറ്റിയത്******
YOU ARE READING
പറയാൻ മറന്നത്
Poetryപറയാൻ ബാക്കിയായ ഒരായിരം കാര്യങ്ങൾ...പുസ്തകത്താളുകളിൽ കുത്തിക്കുറിച്ചു വെക്കാത്ത ആരാണുള്ളത്....ഇഷ്ടവും,പ്രണയവും, ഇണക്കവും പിണക്കവും ആത്മനൊമ്പരങ്ങളും ...അങ്ങനെ പറയുവനാകാതെ പ്രകടിപ്പിക്കാനാകാതെ....ഒരായിരംകാര്യങ്ങൾ............. "നിന്നിലേക്ക് അടുത്തതും...