✨ആ രാത്രിയ്ക്ക് ശേഷം വീണ്ടും പല ദിവസങ്ങളിൽ പല രാത്രികളിൽ പല തവണകളിലായി അവരുടെ ശരീരങ്ങൾ ഒന്നായി,വേർപെടുത്തുവാൻ പ്രയാസമെന്നോണം ......
ദേഹങ്ങൾ ഒന്നായതോടൊപ്പം തന്നെ ദേഹിയും ഒന്നായി എന്ന് വേണം കരുതാൻ..
ആ രാസവേളയിൽ അവരുടെ ശ്വാസോച്ഛാസങ്ങൾ ഒന്നായി...
വികാരഭരിതമായ ശബ്ദങ്ങളൊന്നായി...
പ്രേമാലസ്യത്തിൽ അവർ പങ്കുവച്ച ദാഹങ്ങളും മോഹങ്ങളും പോലും ഒന്നായി...✨
ലജ്ജ വിടവാങ്ങി പകരം നിർലജ്ജ അവരിലേയ്ക്ക് പടി കയറി തുടങ്ങിയ സമയമായിരുന്നു അത്...പിന്നീടങ്ങോട്ട് തങ്ങളുടെ ശക്തമായ പ്രണയം അവരുടെ ശരീരത്തിനെയാകെ ചൂടു പിടിപ്പിക്കുകയായിരുന്നു..
വല്ലാത്തൊരു തരം ഉൻമാദത്തിലാഴ്ത്തുകയായിരുന്നു.
ആ ലഹരി അവരുടെ സിരകളിലൂടെ ഒഴുകിയൊഴുകി ഒടുവിലത് അവരുടെ മാംസത്തെയും മജ്ജയെയും കാർന്നു തിന്നുവാൻ തുടങ്ങിയിരുന്നു..., ശുഭചിന്തകൾ മാത്രം മനസിൽ കണ്ടു കൊണ്ട് . അല്ലാതെ ഒരു തരത്തിലുമുള്ള ഭ്രാന്തമായ അഭിനിവേശം അവരിലുദിച്ചിരുന്നില്ല...
ശരീരത്തിന്റെയോ മനസിന്റെയോ തലച്ചോറിന്റെയോ മത്തു പിടിപ്പിക്കുന്ന, ഉത്തേജനം പകരുന്ന കേവലം തോന്നലുകൾ മാത്രമായിരുന്നില്ല അത് , പകരം അവരിരുവരുടെയും വികാരങ്ങളെ മനസിലാക്കി ആഗ്രഹങ്ങളെ മനസിലാക്കി മുറിവുകൾ അവശേഷിപ്പിക്കാതെ കടുത്ത വേദനയിലാഴ്താതെ നൽകിയ അവരുടെ പ്രണയ പരവശമായ നിമിഷങ്ങളായിരുന്നു അത്. ...
ഈ വർഷക്കാലമിത്രയും അവർ തങ്ങളുടെ പ്രണയം കൈമാറാൻ ഉപയോഗിച്ചിരുന്നത് അവരുടെ ഹൃദയത്തിന്റെ ഭാഷയാണെങ്കിൽ , ആ ഒരു രാത്രിയ്ക്ക് ശേഷം സ്വന്തം ശരീരോഷ്മാവിലുടെയും അത് സമ്മാനിച്ച വിയർപ്പിലൂടെയും എങ്ങനെ സംവദിക്കാം എന്നവർ പഠിച്ചു.
അവന്റേ, അവളുടെ നഗ്നതയെ എങ്ങനെ സ്വന്തം നഗ്നത കൊണ്ട് പൊതിഞ്ഞു പിടിയ്ക്കാം എന്നവർ പഠിച്ചു .....
✨
ആ പുതിയ ഭാഷ പരിഞ്ജാനം അവരുടെ മേനിയേയും മനസിനെയും കൂടുതൽ കോർത്തിണക്കുന്നതിനോടൊപ്പം തന്നെ അവരുടെ പ്രാണനെയും ജീവാത്മാവിനെയും വരിഞ്ഞു മുറുക്കി , ഇനി ഒരിക്കലും നഷ്ടമാകാതെയിരിക്കാൻ ....
കരുതലോടെ ചേർത്തുപിടിക്കാൻ
✨
YOU ARE READING
"I can't Live without You"♥️✨
Fanfiction*❤️Love before and after marriage✨.. .......🍃Prenayamennath anirvachaneeyamaya oru anubhavamanu . ... ✨"it's an emotion"✨ 💫pazhakum thorum veeryam koodunna veenjupole nammale lahari pidipikkunna onn..🍃 Pranayam oru tharam Lahar...