50. മഴയിൽ⛈️

514 101 126
                                    

🦜⛈️

🦜☔

🦜🌬️

ആകാശം കരിപുരണ്ടതു കണക്കേ ഇരുണ്ട് നിൽക്കുന്നു.

ഈ ചൂടത്ത് അൽപം ആശ്വാസം പകരാനായിരിക്കണം,
ഉച്ച കഴിഞ്ഞ നേരത്ത് ആരംഭിച്ച മഴയാണ്.. ഒരു ശമനവുമില്ലാതെ ഇപ്പോഴും അത് കൂടെയുണ്ട്.

കൂട്ടിന് ഇടയ്ക്കിടെ ചെറിയ മിന്നലും ഇടിമുഴക്കങ്ങളും ...

കാറ്റിന്റെ ശക്തി കണ്ടാൽ മരങ്ങൾ ഏതു നിമിഷം വേണമെങ്കിലും കടപുഴകി വീഴാം എന്ന് തോന്നും.

വഴിയിൽ അങ്ങിങ്ങായി മരച്ചില്ലകൾ ഒടിഞ്ഞു വീണ് കിടക്കുന്നു..

ഇതെല്ലാം താണ്ടി ആ കാർ ഭൂമിയിലേക്കൊലിച്ചിറങ്ങുന്ന മഴവെള്ളത്തിലൂടെയങ്ങനെ സഞ്ചരിക്കുകയാണ്...

ഇതെല്ലാം കണ്ട് ആ കാറിൽ ആസ്വദിച്ചങ്ങനെയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ജാനി...
കൂടെ അവളുടെ ഭർത്താവ് ടെവിൻ ഉണ്ടെങ്കിലും അവനിതത്ര ഇഷ്ടമായിട്ടില്ല ..

മറ്റൊന്നുമല്ല,

അപ്രതീക്ഷിതമായി എത്തിയ ഈ മഴ തന്നെ..

ആദ്യം കാറിന്റെ ചില്ല് താഴ്ത്തി മഴയുടെയും ഒപ്പം കാറ്റിന്റെയും പ്രഹരത്താൽ വരുന്ന എറിച്ചിലടിച്ച് (ചിലയിടത്ത് പെശറന്നോ മറ്റോ പറയാറുണ്ട് ) മുഖം നനയ്ക്കാൻ അവളൊരു ശ്രമം നടത്തിയെങ്കിലും ടെവിന്റെ ശകാരവർഷങ്ങൾക്കൊടുവിൽ അവൾ തന്റെയാ ആഗ്രഹത്തിന് പതിയെ വിരാമമിട്ടു.

ഒന്നാമതേ അവരിരുവരും നനഞ്ഞു കുളിച്ചാണ് കാറിൽ ഇരിക്കുന്നത്.

അതിന്റെ കൂടെ അവളുടെ ഈ ചില്ലറയല്ലാത്ത വികൃതികളും ..

അവർ പങ്കെടുത്ത വിവാഹ മംഗളകർമ്മം ഭംഗിയായി കഴിഞ്ഞ ശേഷം ഉച്ചയോടെ അവർ അവിടെ നിന്ന് തിരിച്ചതാണ്.

വരുന്ന വഴിയ്ക്ക് ജാനിയേയും കൂട്ടി അവൻ അവിടെ അടുത്തുള്ള ഒരു ബീച്ചിലേയ്ക്കും പോയിരുന്നു.

അവിടെ തങ്ങളുടെ നല്ല കുറച്ചു സമയം ചിലവഴിച്ച ശേഷം തിരികെ കാർ പാർക്ക് ചെയ്തിരിക്കുന്നിടതേയ്ക്ക് നടക്കാൻ ആരംഭിച്ചതു മുതൽ പെയ്യാൻ തുടങ്ങിയ മഴയാണ്.

"I can't Live without You"♥️✨Where stories live. Discover now