💚
.....ഭൂമി കീഴ്മേൽ മറിയുന്നതു പോലെ
ടെവിനു തോന്നി...ശരീരമാസകലം ഒരു വിറയൽ പടർന്നു കയറി..
ആ ഒരൊറ്റ നിമിഷം കൊണ്ട് തനിക്കു ചുറ്റുമുള്ളതൊക്കെ നിശ്ചലമായതു പോലെ ...
ഈ ഭൂഗോളത്തിൽ അവൻ ഒറ്റയ്ക്കായതു പോലെ ..
അവനൊന്നും മനസിലായില്ല.
അവന്റെ കൈകളിലിരുന്ന് ആ കടലാസ് തുണ്ട് വിറ കൊണ്ടു .
കണ്ണുകളിലേയ്ക്ക് ഇരുട്ട് പടർന്നു കയുകയാണ് ...
തീ കോരിയിട്ടു കൊണ്ട് ഒരായിരം സംശയങ്ങളും അതിലുപരി ഉത്തരമറിയാത്ത നൂറു ചോദ്യങ്ങളും ഇതിനോടകം അവന്റെ മനസിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു.
പക്ഷേ അവനപ്പോഴും അത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
. " അവൾ ... തന്റെ ജാനി ........
അവളപ്പോൾ....." ?ആ വരികൾ മുഴുവനാക്കുവാൻ അവനു സാധിച്ചില്ല. വല്ലാത്തൊരു മന്ദത അവനെ ബാധിച്ചുകഴിഞ്ഞിരുന്നു.
മനസിനെ ബാധിച്ച തളർച്ച പതിയെ അവന്റെ ശരീരത്തിനെക്കൂടി കാർന്നുതിന്നുവാൻ തുടങ്ങുകയാണ്...
അവൻ ദുർബലനാകുകയാണ്..
സങ്കടവും നിരാശയും ആ ചെറുപ്പക്കാരനെ കടുത്ത മാനസിക സംഘർഷത്തിലേയ്ക്ക് എത്തിച്ചു കൊണ്ടിരുന്നു..
അതവനിലെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും പാടെ കെടുത്തിക്കൊണ്ടിരുന്നു..
ഈ സമയങ്ങളിലത്രയും അവന്റെ ചിന്തകളിൽ തെളിഞ്ഞു നിന്നത് അവളൊരുത്തിയുടെ മുഖമായിരുന്നു..
അവന്റെ പ്രിയതമയുടെ മുഖം ..
"ജാനകീ"
അവന്റെ എല്ലാമെല്ലാമായവൾ ..
അവന്റ ജീവിത സഖീ ..
അവന്റെ പ്രാണൻ..
ആ നിഷ്കളങ്കമായ മുഖം ജീവിതത്തിലാദ്യമായി അവനിലെ ശക്തിയെ ക്ഷയിപ്പിച്ചു..
അവന്റെ മനസ് അവളെയൊന്ന് കാണുവാൻ വെമ്പുമ്പോഴും അവൾ അവനോട് എന്തെങ്കിലും ചോദിച്ചാൽ എന്തു മറുപടി പറയും എന്ന ആശങ്ക അവനിലെ ഭയത്തെ ഇരട്ടിപ്പിച്ചു...
YOU ARE READING
"I can't Live without You"♥️✨
Fanfiction*❤️Love before and after marriage✨.. .......🍃Prenayamennath anirvachaneeyamaya oru anubhavamanu . ... ✨"it's an emotion"✨ 💫pazhakum thorum veeryam koodunna veenjupole nammale lahari pidipikkunna onn..🍃 Pranayam oru tharam Lahar...