32. തുടക്കം🌩️

653 102 140
                                    

" അന്ന് അവിടെ വച്ചൊരു ഇന്റീരിയർ ഡിസൈനറിനെ പരിചയപ്പെട്ടിരുന്നില്ലേ .... പ്രദീപ് എന്നു പേരുള്ള ഒരാളെ , ... ചേച്ചി ഓർക്കുന്നില്ലേ...?

കീർത്തിയുടെ ആ ചോദ്യത്തിന് ജാനി ഓർക്കുന്നു എന്ന അർത്ഥത്തിൽ യാന്ത്രികമായി തല ചലിപ്പിച്ചു....

"ആഹ്... അത്...അതെന്റെ അച്ഛനാ ..." _ ആ കുട്ടി ഒരു നനവാർന്ന ചിരിയോടെ പറഞ്ഞു.

കീർത്തി പറഞ്ഞതു കേട്ട് ജാനകി ഒരു ശില കണക്കേ അവളുടെ മുന്നിൽ നിന്നു.

നാഡിവ്യൂഹങ്ങളുടെ പ്രവർത്തനം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായതു പോലെ ...

പ്രദീപ് എന്ന പേരു കേട്ടതും ജാനിയുടെ മുഖമാകെ വിളറി വെളുത്തു.

അവളറിയാതെ അവളുടെ കണ്ണുകളിലേക്ക് ഭയം ഇരച്ചുകയറി.

അവരുടെ മുൻപിൽ തന്റെ ഉള്ളിലെ പതർച്ച വെളിവാകരുത് എന്ന് അവൾ എത്ര ആഗ്രഹിച്ചുവോ അതിനു പതിൻ മടങ്ങ് പരാജിതയാകുകയായിരുന്നു അവൾ...

അവളിലേ പെട്ടന്നുണ്ടായ ഭാവമാറ്റം രാഹുൽ ശ്രദ്ധിക്കാതെയിരുന്നില്ല..

അവൻ അവളുടെ നേരെ നെറ്റി ചുളിച്ചു.

അവളിലെ ഓരോ മാറ്റങ്ങളെയും കൃത്യമായി നിരീക്ഷിക്കുകയായിരുന്നു അവൻ ...

അവളുടെ കൈകാലുകൾ വിറ കൊള്ളുകയായിരുന്നു...

ശരീരം തന്റെ ആജ്ഞകളെ അനുസരിക്കാത്തതിൽ അവൾക്ക് അമർഷം തോന്നാതെയിരുന്നില്ല.

ആ ഒരു ദിവസം - അത് അവൾക്കു നൽകിയ മുറിവിന് അത്രയേറെ ആഴമുണ്ടായിരുന്നു.

ആ സംഭവം കഴിഞ്ഞ ശേഷം എത്രയെത്ര രാവുകളും പകലുകളുമാണ് കൊഴിഞ്ഞു പോയതെന്ന് അവൾക്കിപ്പോൾ കൃത്യമായ ഓർമ്മയില്ല.

പക്ഷേ മറക്കാൻ ശ്രമിക്കുന്തോറും ഉണങ്ങിയെന്ന് വിശ്വസിച്ച ആ മുറിവിൻമേൽ കാലം വീണ്ടും വീണ്ടും എന്തിനാണ് ഇങ്ങനെ ഉപ്പു വാരി വിതറുന്നതെന്ന് അവൾക്കെത്ര ആലോചിച്ചിട്ടും മനസിലാക്കാൻ കഴിഞ്ഞില്ല.

നെറ്റിയിൽ കിനിയുന്ന വിയർപ്പുതുള്ളി കളെ തുടച്ചു നീക്കാൻ അവൾക്കായില്ല.

"I can't Live without You"♥️✨Where stories live. Discover now