55.അകലെയോ നീ അരികിലോ ..?

486 101 200
                                    

🍃🦋

🦋🍂

🍁🦋

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴെ അതാരായിരിക്കുമെന്ന് ജാനിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു...

അവളുടെ നെഞ്ചൊന്ന് പിടഞ്ഞു ...

കൺകോണിലൂടെ ആ മുഖം അവൾ കണ്ടിരുന്നു.

കരഞ്ഞു തളർന്ന ആ മുഖത്ത് നിറയെ ആശങ്കയാണിപ്പോൾ..

തന്നെക്കുറിച്ചോർത്തുള്ള ആവലാതിയാണ്..

തന്റെ പ്രതികരണം ഏത് രീതിയിൽ ആയിരിക്കുമെന്നറിയാനുള്ള നിൽപ്പാണത്..

പ്രാണൻ കൈയ്യിൽ പിടിച്ചു കൊണ്ടുള്ള ആ നില്പ് കണ്ട് ആ നെഞ്ചിലേക്ക് വീണ് ഒന്ന് പൊട്ടിക്കരയുവാൻ അവളേറെ ആഗ്രഹിക്കുന്നുണ്ട്.

അവന്റെ കൈവിരലുകളാൽ തന്നെ തലോടി ആശ്വസിപ്പിച്ചിരുന്നുവെങ്കിൽ ...

ഇന്നത്തെ ഈ ദിവസം വെറുമൊരു സ്വപ്നമായിരുന്നുവെങ്കിൽ ..

' കേട്ടതൊ അറിഞ്ഞതോ ഒന്നും തന്നെയല്ല യഥാർത്ഥ സത്യമെന്ന്' അവനൊന്ന് പറഞ്ഞിരുന്നുവെങ്കിൽ ...

ആ ചങ്ക് പിടയുന്നത് അവൾക്കു കാണാം...

പക്ഷേ , എന്തുകൊണ്ടൊ പെട്ടെന്നൊരു നിമിഷം തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ ഇച്ചായനല്ല എന്നവൾക്കു തോന്നി.

മനസിലേയ്ക്കൊരു തീമഴ കോരിയിട്ടു കൊണ്ട് ആ ക്രൂരനായ മാഫിയയുടെ ചെയ്തികൾ അവളുടെ മനസിലേക്കോടിയെത്തി..

തന്നോട് പറഞ്ഞ കള്ളങ്ങൾ ..

തന്നെയൊന്ന് വിളിക്കാതെ, കാണാൻ ശ്രമിക്കാതെ തന്നെ ഒറ്റയ്ക്കാക്കി മറഞ്ഞിരുന്ന ആ ദിനങ്ങൾ..

ഏറ്റവുമൊടുവിൽ സ്നേഹയുടെ ദൈന്യത നിറഞ്ഞ മുഖം.

അവളന്ന് കബോർഡിൽ കണ്ട ആ news paper report കളും ഇന്ന് താൻ കണ്ട ആ റിപ്പോർട്ടുകളും ശരി വയ്ക്കുന്ന അടിസ്ഥാനത്തിലുള്ളതാണ് അവളുടെ ഇച്ചായന്റെ ഓരോ പ്രവർത്തികളും ..

കൂടാതെ എല്ലാത്തിനും കൂട്ടായി താനൊരു സഹോദര സ്ഥാനീയനായി കണ്ട മാർക്കും ..

അന്ന് താൻ ഇച്ചായന്റെ കൈയ്യിൽ കണ്ട ആ ഫോൺ , ..

അതെ, അതു തന്നെയായിരിക്കും അവർ രഹസ്യങ്ങൾ കൈമാറാൻ ഉപയോഗിച്ചിട്ടുണ്ടാവുക..

"I can't Live without You"♥️✨Where stories live. Discover now