"ആമീ.. എടി ആമി.. ഒന്ന് വെക്കം എറങ്ങ് പെണ്ണേ.. late ആയിന്നു.. എനിക്ക് മീറ്റിങ്ങ് എണ്ടന്ന്.."
ആൽബി രാവിലെ ജോലിക്ക് പോവാൻ ഇറങ്ങി മുറ്റത്ത് നിൽകുവാണ്.. ആമി റെഡി ആവുന്നെ ഒള്ളു.. അതിൻ്റെ ഒച്ചപ്പാടാണ് ഈ കേക്കുന്നെ.."ഓ.. വരണേണ്. ഞാൻ അല്ലേ മീറ്റിങ്ങ് വിളിച്ച.. എനിക്ക് ഇല്ലാത്ത വെപ്രാളം ആണല്ല തനിക്ക്."
"ഓ ടീം ലീഡ്ന് എന്തും ആവാല്ല.. നി വന്നേണ്ടങ്കി വാ.. ഞാൻ പോണേണ്."
"എന്ന കൂട്ടാണ്ട് പോയാ ഉള്ള task മുഴുവൻ നിങ്ങക്ക് ഇട്ടു തരും. നോക്കിക്കോ"
"എന്ത് സ്നേഹം ഒള്ള കെട്ടോൾ.. വേറെ ആർക്കും കൊടുക്കല്ലേ എൻ്റെ കർത്താവേ.."
ആൽബിച്ചൻ ബൈക്കിൽ നിന്ന് ഇറങ്ങി ഉമ്മറത്ത് ഇരുന്നു. അപ്പുറത്തെ വരാന്തയിൽ ഇതെല്ലാം കേട്ട് ഒരാൾ ഇരിപ്പുണ്ടായിരുന്നു."ഹും.. ഞാൻ അപ്പഴേ പറഞ്ഞതാ.. വർക്കത്തൊള്ള ഏതേലും നസ്രാണി പെണ്ണിനെ കെട്ടിയാ മതീന്ന്.. അപ്പോ അവനു ആ കെട്ടിലമ്മയെ തന്നെ വേണം."
ഇതാണ് ക്ലീറ്റസ് കളത്തിപരമ്പിൽ. നമ്മടെ ആൽബിച്ചൻ്റെ സൊന്തം തന്ത. ആമി നേ നല്ല കാര്യം ആണെങ്കിലും ആൽബിച്ചൻ്റെ മുന്നിൽ വച്ച് അത് കാണിക്കൂല്ല.
"ആ വന്നല്ലാ തന്തപടി.. എൻ്റെ കെട്യോളെ വല്ലോം പറഞ്ഞ അപ്പൻ ആണെന്നൊന്നും ഞാൻ നോക്കുലട്ടാ.."
"നി എന്തോ ചേയ്യൊന്നാ.. തല്ലുവോ നി.. തല്ലടാ.. വാടാ.."
"എൻ്റെ അപ്പാ.. നിങ്ങക്കിതെന്തിൻ്റെ കേടാ.. നിങ്ങക്ക് എന്നെ നല്ല കാര്യം ആന്ന് എനിക്കും ആൽബിച്ചനും നന്നായിട്ട് അറിയാ.. പിന്നെ ആരെ കാണിക്കാനാ ഈ ഷോ"
അതാ വരുന്നു നമ്മടെ ആമി.. വെള്ള ചുരിദാർ ഉടുത്ത് തട്ടം ഇട്ടു ഒരു മാലാഖയെ പോലെ.. ലിപ്സ്റ്റിക് ഇട്ടു ചുവന്ന ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി. ഓളാ തട്ടം ഇട്ടു വന്നാ എൻ്റ സാറേ.. ആൽബിച്ചൻ ഫ്ലാറ്റ്.
"അത് അവൻ നിന്നെ പൊക്കി പറേണത് കേക്കാനാ ഇത്താ.." ആൻ്റോ വാ പൊത്തി ചിരിച്ചോണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു.
"നിനക്ക് ക്ലാസ്സിൽ പോക്കുടെ" ക്ലീറ്റസച്ചായൻ പത്രം വിടർത്തി ചമ്മിയ മുഖം മറച്ച് ചോയ്ച്ച്.
आप पढ़ रहे हैं
FortKochi Boys (TK/YM) A malayalam FF
फैनफिक्शन"ഈ നാട്ടിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റോന്ന് കൊച്ചേട്ടന് തോന്നണെണ്ടാ.? ഞാൻ പോവാ. ഇവിടെ നിന്നാ ഞാൻ എന്തേലും ചെയ്ത് പോകും.. കൊച്ചേട്ടൻ ലീസ ചേച്ചി നെ കെട്ടി സന്തോഷായിട്ട് ജീവിക്ക്.. ഞാൻ.... നിങ്ങടെ life ൽ ഞാൻ ഇനി ഉണ്ടാകില്ല." . . . . . . "ഡി മദാമേ...