movie night

26 3 0
                                    

:എത്ര നേരോയി നിങ്ങള കാത്ത് നിക്കണെന്ന് അറിയോ!! വേഗം വാ 10:30 ക്ക് ആണ് ഷോ.

ആൻ്റോ തിയറ്ററിൻ്റെ മുന്നിൽ നിന്ന് മൊബൈലിൽ സംസാരിക്കുകയായിരുന്നു. സമയം 10:25 ആയിരുന്നു. ആൽബിയും ആമിയും ഇതുവരെ എത്തിയില്ല. അവരെ വിളിച്ചുകൊണ്ടിരിക്കുകയാണ് അവൻ.

ആൻ്റോ: ഇപ്പൊ എത്തും. എംജി റോഡ് എത്തിന്ന്. നിങ്ങ കേറിക്കോ. ഞാൻ അവരു വന്നിട്ട് കേറാം. എൻ്റെ കയ്യിലാ ടിക്കറ്റ്.

"നീ ഒറ്റക്ക് നിക്കണ്ട.." ജോണിക്കുട്ടി അവനോട് പറഞ്ഞുകൊണ്ട് അവൻ്റെ അടുത്ത് വന്നു നിന്നു. "നിങ്ങ കെറിക്കോ. ഞാനും അപ്പൂം ചേട്ടായി വന്നിട്ട് വരാം."

ബാക്കി എല്ലാവരും അതു ശെരി വച്ച് തീയേറ്ററിന് അകത്തേക്ക് കയറി.

ജോണിക്കുട്ടി: popcorn വാങ്ങണോഡാ?

ആൻ്റോ: വേണ്ട കൊച്ചെട്ടാ.. എല്ലാർക്കും ഉള്ളത് കുഞ്ഞേച്ചി വാങ്ങിട്ടേണ്ട്.

Film തുടങ്ങുന്നതിനു മുന്നേ തന്നെ ആൽബിച്ചനും ആമിയും എത്തി. അത് വരെ അവർ രണ്ടു പേരും പരസ്പരം കളിപറഞ്ഞു നിന്നു.

.
.
.
.
(After movie)

ഉണ്ണി : നമുക്ക് കൊടൈക്കനാൽ trip പോയാല കുട്ടാ??

കുട്ടൻ: ഒന്ന് പോയെട വധൂരി..

ഫിലിം കഴിഞ്ഞു ഫുഡ് കഴിക്കാൻ കേറിയതായിരുന്നു അവർ. മോളമ്മയും ക്ലീറ്റസും (Alby & Anto ടെ parents) ഫിലിം കഴിഞ്ഞ ഉടനെ വീട്ടിലേക്ക് പോയിരുന്നു. ഇപ്പൊ young people മാത്രമേ ഉള്ളൂ. എന്നു പറയുമ്പോ ആൽബിച്ചൻ, ആമി, കുട്ടൻ, അഭി, ഉണ്ണി, കുഞ്ഞി, ആൻ്റോ, ജോണിച്ചൻ പിന്നെ അജു.

ഉണ്ണി: കുട്ടേട്ടാ...

അവൻ ശ്രീനാഥ് ഭാസിയുടെ ടോണിൽ നീട്ടി വിളിച്ചു.

ഉണ്ണി: ഞാൻ കുഴിൽ വീണാ നീ എറങ്ങി രക്ഷിക്കോ കുട്ടാ??

കുട്ടൻ: എന്ത് കാര്യത്തിന്.. ഒരു കുരിശ് ഒഴിഞ്ഞല്ലോന്ന് സമാധാനിച്ച് തിരിച്ച് പോരും.

കുട്ടൻ്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു.

ആൻ്റോ: ഞാൻ വീണാലോ കുട്ടേട്ടാ??

കുട്ടൻ: നിന്നേ രക്ഷിക്കാതെ ഞാൻ പോരോ ആൻ്റോ..

ജോണി: നിന്ന വീഴാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ..
ജോണി ചിരിച്ചുകൊണ്ട് പറഞ്ഞു.

FortKochi Boys (TK/YM) A malayalam FFDonde viven las historias. Descúbrelo ahora