"ആനമ്മോ.. " ആൻ്റോ ജോണിയുടെ വീട്ടിൽ എത്തി. അവൻ നേരെ അടുക്കളയിൽ പണിയെടുക്കുന്ന ജോണിയുടെ അമ്മിച്ചിയുടെ അടുത്തേക്ക് ചെന്നു..
ആൻ്റോ: നല്ല പണിയിൽ ആണല്ല.. കൊച്ചെട്ടൻ എണീറ്റില്ലേ??
ആനി: എവിടന്ന്.. ഇന്ന് അവധി ദിവസം അല്ലേ.. ചന്തിക്ക് വെയിലടിച്ചാലും അവൻ എണീക്കൂലാ.. നി വെറുതെ വന്നതാണ?
ആൻ്റോ: ഇല്ലമ്മച്ചി.. എനിക്ക് കൊറച്ച് doubts clear ചെയ്യാൻ എണ്ടാർന്ന്.. അതിന് വന്നെണ്.. ഇനിപ്പോ കൊചേട്ടൻ എണീക്കട്ടെ.. ഇങ്ങു കൊണ്ടാ.. ഞാൻ അരിയാം..
അവൻ അവരുടെ കയ്യിൽ നിന്ന് കത്തി വാങ്ങി പച്ചക്കറി അരിയാൻ തുടങ്ങി. അവർ പരസ്പരം കളിപറഞ്ഞ് പണിയെടുത്തുകൊണ്ടിരിക്കുമ്പോ ആണ് ജോണിക്കുട്ടി എണീറ്റ് വരുന്നത്..
ജോണി: നീ എന്താ ഇത്രേം നേരത്തെ ഇവിടെ?
അവൻ ഉറക്കച്ചടവോടെ ചോദിച്ചു..
ആനി: ഉച്ചയ്ക്ക് 1 മണി ആണൊട നിൻ്റെ നേരത്തെ.. പോയി കുളിയട ശവമേ..
ആൻ്റോ അതു കേട്ട് ചിരിച്ചു..
ആൻ്റോ: എനിക്കു കുറച്ച് doubt.. അതാ വന്നേ..
ജോണി: ആഹ്.. എന്ന നീ wait cheyy.. ഞാൻ കുളിച്ചിട്ട് വരാം.. food കഴിച്ചിട്ട് നമുക്ക് doubt ഒക്കെ clear ആക്കാം.. ok?
ആൻ്റോ: മ്മ് ok!!
.
.
.
.
.
ജോണിക്കുട്ടി കുളിച്ചു വന്നപ്പോഴേക്കും ആനമ്മയും ആൻ്റോയും ഒരുമിച്ച് ചോറും കറിയും എല്ലാം ഉണ്ടാക്കി ഡൈനിങ് ടേബിളിൽ വച്ചിരുന്നു.ആനി: ഡാ നി ഈ beef vindhaalu ഒന്നു കഴിച്ചു നോക്കിക്കേ.. ഇവൻ വീട്ടീന്ന് എണ്ടാക്കി കൊണ്ടന്നതാ..
ജോണിക്കുട്ടി: നി എണ്ടാക്കീതാണാട??
ആൻ്റോ അതേ എന്ന് തലയാട്ടി..
ആനി: ഉഫ്.. എന്ത് ടേസ്റ്റ് ആ അല്ലടാ.. ഇവൻ ഒരു പെൺകൊച്ച് ആരുന്നേൽ നിന്നെക്കൊണ്ട് കെട്ടിച്ച് ഞാൻ ഇവനെ ഇങ്ങട് കൊണ്ടന്നേനെ..
അത് കേട്ടതും ആൻ്റോ യുടെ മുഖം നാണം കൊണ്ട് ചുവന്നു.
ആനി: ഇപ്പോഴത്തെ പെൺപിള്ളാർക്ക് പോലും ഇല്ല ഇത്രേം നല്ല സ്വഭാവോം ഇത്രേം കൈപുണ്ണ്യോം..
ESTÁS LEYENDO
FortKochi Boys (TK/YM) A malayalam FF
Fanfic"ഈ നാട്ടിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റോന്ന് കൊച്ചേട്ടന് തോന്നണെണ്ടാ.? ഞാൻ പോവാ. ഇവിടെ നിന്നാ ഞാൻ എന്തേലും ചെയ്ത് പോകും.. കൊച്ചേട്ടൻ ലീസ ചേച്ചി നെ കെട്ടി സന്തോഷായിട്ട് ജീവിക്ക്.. ഞാൻ.... നിങ്ങടെ life ൽ ഞാൻ ഇനി ഉണ്ടാകില്ല." . . . . . . "ഡി മദാമേ...