brother

35 10 0
                                    

കുറച്ച് കഴിഞ്ഞ് ജോണിക്കുട്ടി കണ്ണ് തുറന്നപ്പോൾ കാണുന്നത് കസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന ആൻ്റോ നേ ആണ്. അവൻ്റെ കാലിൽ ഒന്ന് ചവിട്ടി അവൻ നീങ്ങി കിടന്നു.

ജോണി: ഡാ.. ഇങ്ങട് കേറി കെടക്ക് അവിടെ ഇരുന്ന് തൂങ്ങാണ്ട്..

ആൻ്റോ അവൻ പറഞ്ഞത് പോലെ ചെയ്തു. കുറേ നേരം പഠിച്ചതിൻ്റെ *cough cough 🌚* ആയിരിക്കണം ആൻ്റോക്കും നല്ല ക്ഷീണം  ഉണ്ടായിരുന്നു. അവൻ ബുക്ക് മാറ്റി വെച്ച് നേരെ കട്ടിലിലേക്ക് മറിഞ്ഞു.

സമയം ഏകദേശം 5 അരയോട് അടുത്തപ്പോൾ ആണ് ജോണിക്കുട്ടി പിന്നെയും കണ്ണ് തുറന്നത്. ദേഹത്ത് തോന്നിയ ഭാരത്തിൻ്റെ ഉറവിടം തേടിയ അവൻ്റെ കണ്ണുകൾ എത്തി നിന്നത് നിഷ്കളങ്കമായി ഉറങ്ങുന്ന അവൻ്റെ അപ്പുവിൻ്റെ മുഖത്തായിരുന്നു. അവൻ്റെ ഒരു കാലും കയ്യും ജോണിയുടെ ദേഹത്തായിരുന്നു. പതിയെ അവൻ്റെ പിടിയിൽ നിന്ന് സ്വയം മോചിപ്പിച്ച് ജോണിക്കുട്ടി കട്ടിലിൽ നിന്ന് എഴുന്നേറ്റു. കട്ടിലിൽ കിടക്കുന്നവനെ ഒന്നു നോക്കി അവൻ പുഞ്ചിരിച്ചു.

കുട്ടിക്കാലം മുതലേ കൂടെ ഉള്ളവനാണ്. ജനിച്ച അന്ന് മുതൽ കൈ പിടിച്ചവൻ. ഒരു നാല് വയസുകാരന് അപ്പോൾ ജനിച്ച വാവയെ കണ്ടപ്പോൾ ഉണ്ടായ കൗതുകം, അവൻ്റെ കുഞ്ഞു കൈകൾ കാലുകൾ, പൂർണമായും തുറക്കാത്ത കണ്ണുകൾ എല്ലാം കണ്ണെടുക്കാതെ നോക്കി നിന്നത് ജോണി ഓർത്തു.

"ആലു ഏറ്റ ഈ കുഞ്ഞാവനെ ജോനിക്കു തരോ"
ഒരു മൂന്നു വയസുകാരൻറെ ചോദ്യം.

അന്ന് കോർത്ത് പിടിച്ച കൈകൾ ഇതുവരെ വിട്ടിട്ടില്ല. രണ്ടു പേരും.

അവൻ്റെ ദേഹത്ത് ഒരു പോറൽ വീണാൽ, മുഖം വാടിയാൽ, നോവുന്നത് ജോണിക്ക് ആയിരുന്നു. വീട്ടില് ഒരുത്തൻ ആങ്ങള ഉണ്ടായിട്ടും അപ്പു എല്ലാത്തിനും ഓടി വരുന്നത് തൻ്റെ അടുത്തേക്കായിരുന്നു.

"ആങ്ങള ചെറുക്കനെക്കാലും സ്നേഹം ജോണിക്കുട്ടിനോടാണല്ലോ" അയലത്തെ ആൻ്റിമാർ പറയും. "ജോണി അവനെ സ്വന്തം അനിയനായി എടുത്തുന്നു തൊന്നണ്"

ജോണിക്കും അങ്ങനെ തന്നെ ആയിരുന്നു. അനിയൻ. കൂടെ പിറക്കാതെ പോയ കൂടപിറപ്പ്. പക്ഷെ അത് എപ്പഴാ മാറിയത്? അവനെ എന്നു മുതലാ ആ സ്ഥാനത്ത് കാണാൻ കഴിയാതെ ആയത്? അവന് തന്നെ അറിയില്ല.

ഒരു കൂടപ്പിറപ്പിനോട് തോന്നുന്ന ഒന്ന്. അത്രയേ വിചരിച്ചിരുന്നൊള്ളൂ.. തന്നെ സ്വയം മനസ്സിലാക്കുന്ന നാൾ വരെ. തനിക്ക് അവനോട് സഹോദര സ്നേഹം അല്ല എന്ന് മനസിലാക്കാൻ 15 വർഷം എടുത്തു. അത് അംഗീകരിക്കാൻ പിന്നെയും പല വർഷങ്ങൾ.

Bisexual. രണ്ടു ജെൻഡർ നോടും തോന്നുന്ന attraction. അപ്പുവിലൂടെ ആണ് അവൻ തന്നെ തന്നെ മനസ്സിലാക്കിയത്. പലപ്പോഴും ഉണ്ണിയുടെ കൂടെ പെൺകുട്ടികളെ വായ്‌നോക്കി നിന്നിരുന്നവൻ, പക്ഷേ എപ്പോഴാണ് aa കണ്ണുകൾ അവനിലേക്ക് മാത്രം ആയത്? എന്തുകൊണ്ടാണ് തൻ്റെ മനസ് അവനിലേക്ക് തന്നെ പോകുന്നത്? ഒരുപാട് ആലോചിച്ചു.. ഒരുപക്ഷേ ചേട്ടൻ എന്ന നിലയിൽ ആയിരിക്കും എന്ന് പറഞ്ഞ് സ്വയം സമാധാനിപ്പിച്ചു.  അങ്ങനെ ആയിരുന്നില്ല എന്ന് അവന്  അറിയാമായിരുന്നു. പക്ഷേ വീട്ടുകാർ, നാട്ടുകാർ, എന്തിന് നിഴലു പോലെ നടക്കുന്ന കൂട്ടുകാർ വരെ ചിലപ്പോൾ അവനെ പഴി പറയും. ചിലപ്പോൾ അവനും, താൻ ജീവന് തുല്യം സ്നേഹിക്കുന്നവനും. അങ്ങനെ വന്നാൽ താങ്ങാനുള്ള മനക്കരുത്ത് തനിക്കുണ്ടാകില്ല.. പല friends group ഇടയിലും കേൾക്കുന്ന homophobic comments തന്നെ അവൻ്റെ പല രാത്രികളിലെയും ഉറക്കം കളഞ്ഞിരുന്നു. അതു കൊണ്ട് അവൻ തന്നെ അവൻ്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.

brother. അവൻ്റെ കൊച്ചേട്ടൻ. അത് മതി.. വേറെ ഒന്നും ആഗ്രഹിക്കാൻ പാടില്ല. തൻ്റെ സ്വത്വം അത് താൻ മാത്രം അറിഞ്ഞാൽ മതി. മറ്റുള്ളവർക്ക് ഒരു ഭാരമായി അത് എൻ്റെ കൂടെ വേണ്ട..

*

"ഡാ.. നി എന്താണ് ഈ ആലോചിക്കണ?  ദേ ഉണ്ണി വന്നേക്കണ്.. എണീറ്റ് പോ.."
ആനമ്മ വന്ന് വിളിച്ചപ്പോൾ ആണ് ജോണി തൻ്റെ ചിന്തകളിൽ നിന്ന് ഉണർന്നത്.

"ആ അമ്മച്ചി.. വരുന്ന്.."

അവൻ ആൻ്റോയെയും പതിയെ തട്ടി ഉണർത്തി ഉമ്മറത്തേക്ക് പോയി.

_________

Cheriya chapter aanu.. enik entha ezhuthandennu kittunnilla.. and busy um aan..

Anyway, ee story aarelum vaayikanundonn thanne enik doubt ond.  Undenkil oru heart enkilum comment cheythitt povo.. enik oru motivation kittana bakki ezhthan.. 😔

FortKochi Boys (TK/YM) A malayalam FFOù les histoires vivent. Découvrez maintenant