𝕻𝖆𝖗𝖙1️⃣

302 28 6
                                    

@മംഗലശ്ശേരി
സമയം രാവിലെ 8:00 മണി
രാവിലെ തന്നെ പ്രാതലിനുള്ള ഒരുക്കങ്ങളിലാണ് വീട്ടിലെ മുതിർന്ന രണ്ട് സ്ത്രീകളും. അവരുടെ സ്ഥിരം ദിനചര്യ ആയത് കൊണ്ട് തന്നെ അവർ പചകം ചെയ്യുന്നതിനെ വളരെ അധികം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു എന്നാൽ സമയക്കുറവ് കാരണം അവർ വളരെ അധികം ദിറുതിയിൽ തന്നെ അവരുടെ ജോലികൾ മുൻപോട്ട് നീക്കി. അപ്പോഴാണ് അവിടെക്ക്

"കരുണമ്മ ചായ ..... "

എന്ന ഒരു അശരീരി മുഴങ്ങി കേട്ടത്
കേട്ടപാടെ അവർ രണ്ടു പേരും ആ അശരീരി മുഴങ്ങിയ വശത്തേക്ക് തിരിഞ്ഞ് നോക്കി അത് കല്ലുവും അനുവുമായിരുന്നു എന്നാൽ ഇതൊന്നും തന്നെ വകവയ്ക്കാതെ
കണ്ണും തിരുമി തിരുമിയായിരുന്നു അവരുടെ നിൽപ് ഈ കാഴ്ച്ച കണ്ട് അവർക്ക് രണ്ടു പേർക്കും ചിരി വന്നെങ്കിലും അവിടെ രാവിലെ തന്നെ ഒരു യുദ്ധം സൃഷ്ടിക്കണ്ട എന്ന് വിചാരി മറ്റു രണ്ടു പേരിൽ നിന്നും അവർ അതിനെ മറച്ചു പിടിച്ചു എന്നിട്ട് അവരോടായി വളരെ ഗൗരവത്തിലും ശകാരരൂപേണയും അവർ പറഞ്ഞു തുടങ്ങി

"ഓ..എത്തിയോ രണ്ടും പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞോടി രണ്ടിൻ്റെം "

എന്നാൽ അതിന് മറുപടിയായി അവർ അവർക്ക് നേരെ ഒരു പരിഹാസരൂപേണയാണ് മറുപടി നൽകിയത്

"ഓഹ് തമ്പുരാട്ടി "

ഇത് കേട്ടതും അവർക്ക് തലക്കിട്ട് ഒരു കൊട്ടും കൊടുത്ത് അവർക്ക് നേരെ രണ്ട് ചായ കപ്പുകൾ വത്സല്യപൂർവ്വം നീട്ടി അത് ഒരു നിറഞ്ഞ പുഞ്ചിരിയാലെ അവർ സ്വീകരിച്ചു
അമ്മമാരുടേയും പെൺമക്കളുടെയും തകൃതിയായ നടക്കുന്ന സംസാരം കേട്ടാണ് അങ്ങോട്ടേക്ക് രണ്ട് മുതിർന്ന ആൺപടകളും വരുന്നത് അവരെ കണ്ടതും ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവരിൽ ഒരാൾ അവരോടായി ചോദിച്ചു

"എന്താണ് അമ്മയും മക്കളും കൂടി ഒരു ചർച്ച "

അവർക്ക് നേരെ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് അവർ നാലു പേരും പറഞ്ഞു തുടങ്ങി

നിത്യാനന്ദംWhere stories live. Discover now