അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയിക്കൊണ്ടിരുന്നു ഈ കഴിഞ്ഞ ഒരോ ദിവസങ്ങളിലും ആദിയെ അവൻ്റെ സ്വപ്നം വല്ലാതെ തടസ്സപ്പെടുത്തി കൊണ്ടിരുന്നു എന്നാൽ മറിച്ച് ക്രിയയിൽ അവളുടെ ഭയം കൂടിയതല്ലാതെ ഒരു തെല്ല് പോലും കുറഞ്ഞിരുന്നില്ല അങ്ങനെ ഇരിക്കുമ്പോഴാണ് തൻ്റെ പെണ്ണുകാണലിൻ്റെ തലേ ദിവസം രാത്രി അവൾ വളരെ അധികം ഭയപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടത്. ഒന്നും അവൾക്ക് വ്യക്തമല്ലായിരുന്നു.
"ഏതോ ഒരു രാജകുമാരൻ, ചുവന്ന പട്ട് പാറി പറക്കുന്നു, ഒരു അട്ടഹാസ ചിരി, രക്തം വാർന്നൊലിക്കുന്ന ഒരു പുരുഷ ശരീരം, തിളക്കമേറിയ ഒരു വാൾ"
എന്നാൽ അത് ഒരു അപകട സൂചനയായിയാണ് അവൾക്ക് തോന്നിയിരുന്നത്. ഇന്നുവരെയും അവൾ അവളുടെ ജീവിതത്തിൽ കണ്ടിട്ടുള്ള സ്വപ്നങ്ങളെ വച്ച് തികച്ചും വ്യത്യസ്തമായിരുന്നു അത് പെട്ടെന്നാണ് അവൾ ആ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത് കണ്ണുകളിൽ മുഴുവൻ ഇരുട്ടു കയറുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു നന്നായി വിയർക്കുന്നതിനൊപ്പം തന്നെ അവൾ കിതക്കുന്നുമുണ്ടായിരുന്നു. മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ വെള്ളം കുടിക്കാനായി പോയി എന്നാൽ അവൾക്ക് അതിൻ്റെ അടുത്തായി ആ ഇരുട്ടിൽ ഒരു വജ്ര മോതിരത്തെ കാണാൻ കഴിഞ്ഞിരുന്നു അവൾ അത് കൈ കൊണ്ട് എടുത്ത് അത്ഭുതത്താൽ നോക്കുമ്പോഴാണ് വെള്ളതുള്ളികളുടെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു തുടങ്ങിയത് അവൾ മെല്ലെ ഒന്ന് താഴേക്ക് നോക്കി അവളെ ബലിഷ്ഠമായി ചുറ്റി പിണഞ്ഞിരിക്കുന്ന കരങ്ങൾ അതിൽ നിന്ന് രക്തം വാർന്നൊലിച്ച് തഴേക്ക് ഇറ്റുകളായി വീഴുന്നു. എല്ലാം കൊണ്ടും ഭയം അവളെ കീഴ്പ്പെടുത്തിയിരുന്നു. അതിനാൽ തന്നെ അവൾ ഉറക്കെ കണ്ണടച്ച് നിലവിളിച്ചു
"ആ................. "
അവളുടെ ആ ശബ്ദം വീടാകെ മുഴങ്ങി കേട്ടു
എല്ലാവരും ഓടി ക്രിയയുടെ റൂമിലേക്ക് വന്നു. വന്ന പാടെ അവർ എല്ലാം കണ്ടത് ബോധരഹിതയായി കിടക്കുന്ന ക്രിയയെ ആണ് വെള്ളത്തിൻ്റെ ജാർ താഴേക്ക് വീണ് ഉടഞ്ഞിട്ടുമുണ്ട് അവർ എല്ലാവരും ഓടി അവൾക്കരികിലേക്ക് ചെന്നു
YOU ARE READING
നിത്യാനന്ദം
Fanfictionഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ...