അവരുടെ യാത്ര തുടർന്ന് കൊണ്ടെയിരുന്നു സമയം ഒരു പാട് വൈകിയതിനാൽ തന്നെ വെള്ള മേഘങ്ങളെല്ലാം കറുത്ത് തുടങ്ങിയിരുന്നു വഴിയരിക്കിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ വഴി ചോദിക്കാമെന്ന് കരുതി മുന്നോട്ട് നീങ്ങുമ്പോഴാണ് അവരുടെ ആ ചിന്തകൾക്ക് വിരമമിട്ടുകൊണ്ട് അവർ എല്ലാവരും അയാളെ കണ്ടത് .മുഷിഞ്ഞ വേഷം, ജഡ കെട്ടിയ തലമുടികൾ ,കൈകൊണ്ട് എന്തൊക്കെയൊ എണ്ണി തിട്ടപ്പെടുത്തുന്നുണ്ട് , വളരെ വേഗത്തിൽ നടക്കുന്നുമുണ്ട് ,അയാൾ ഈ വിജനമേറിയ പാതയിൽ ഒറ്റക്കായിരുന്നു. എന്നാൽ അതിൻ്റെ ഒരു തരത്തിലുള്ള ഭയവും അയാൾക്കില്ലായിരുന്നു. അവർ എല്ലാവരും ഒരു നിമിഷമൊന്ന് ആലോചിച്ച ശേഷം അയാളോട് വഴി ചോദിക്കാനായി തീരുമാനിച്ചു. അവർ അയാൾക്ക് കുറച്ച് മുൻപിലായി അവരുടെ വണ്ടി നിർത്തി അതിനു ശേഷം അയാൾ അടുത്തെത്താനായി കാത്തിരുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അയാൾ വരു മ്പോഴാണ് അവർക്ക് അയാളുടെ മുഖം ചെരുതിയിയൊന്ന് വ്യക്തമായത് സ്വയമെ എന്തൊക്കെയൊ പിറുപിറുക്കുന്നുമുണ്ട് അയാൾ. അയാൾ അവരുടെ അടുത്തെത്തിയതും ആദി അയാളെ മെല്ലെ ഒന്നു വിളിച്ചു
"അതെ"
അയാൾ അവിടെ നിന്നതിന് ശേഷം അവർ എല്ലാവരേയും മാറി മാറി നോക്കി അതിനു ശേഷം അവർക്കായി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു എന്നാൽ ആ ചിരിയിലെ നിഗൂഢത അവർക്കാർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല അവർക്കെല്ലാവർക്കും ആ ചിരി ഒരാശ്വാസമായാണ് തോന്നിയത്
ആദി : മാമാ, ഞങ്ങളു കുറച്ച് ദൂരേന്നാണെ വഴി തെറ്റി വന്നതാ ഇങ്ങോട്ടേക്ക് ഇതുവഴി സിറ്റിയിലൊന്ന് കേറാനുള്ള വഴി പറഞ്ഞ് തരാവോ
: ഇതു വഴി സിറ്റിയിലേക്ക് വഴിയില്ല, നിങ്ങളിപ്പോ തഞ്ചാവൂരാണ് ഉള്ളത് ഇവിടുന്ന് തഞ്ചാവൂര് സിറ്റിയിലേക്ക് ഏകദേശം ഒരു മുപത് കിലോമീറ്റർ വരും
കിരൺ: അയ്യോ, ഇനി നമ്മള് എന്ത് ചെയ്യുവെട
ആദി: ഇന്നിനി ഇവിടെയെവിടെയെങ്കിലും സ്റ്റെ ഉണ്ടോന്ന് നോക്കാം എന്നിട്ട് നാളെ രാവിലെ അവിടുന്ന് തിരിക്കാം അത് പോരെ ക്രിത്വി
ക്രിത്വി: ഇനി അതെ നടക്കുള്ളു ടാ ഇവരേംകൊണ്ട് രാത്രി യാത്രാ സേയ്ഫ് അല്ല
ആദി: മം , മാമാ ഇവിടെയെവിടെയെങ്കിലും
തൽക്കാലം തങ്ങാൻ പറ്റിയ സ്ഥലം വലതുമുണ്ടൊ?
: കുറച്ചൂടി മുന്നോട്ട് പോകുമ്പോൾ ഈ റോഡ് ചെന്ന് അവസനിക്കുന്ന ഒരു കേട്ടയുണ്ട് ഇന്ന് നിങ്ങള് അവിടെ താമസിചോളു
ആദി: ആ ശേരി മാമാ ഒത്തിരി നന്ദിയോണ്ട്
അതിനു ഒന്നു മൂളുക മാത്രമാണ് അയാൾ ചെയ്തത്. അവർ അയാൾക്കൊരു ചിരി സമ്മാനിച്ചതിന് ശേഷം അവിടുന്ന് പോയി എന്നാൽ അവർ പൊകുന്നത് നോക്കി നിന്ന അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പെട്ടെന്ന് പ്രതിഭലിച്ച് നിന്നു എന്നിട്ടയാൾ സ്വയം പറഞ്ഞു
YOU ARE READING
നിത്യാനന്ദം
Fanfictionഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ...