ദിവസങ്ങൾ വീണ്ടും കടന്ന് പോയ് കൊണ്ടിരുന്നു. എല്ലാം വളരെ നല്ല രീതികളിൽ തന്നെ പോയ് കൊണ്ടിരുന്നു ആദിയുടെയും ക്രിയയുടെയും കാര്യത്തെ കുറിച്ചുള്ള ചർച്ച നിശ്ചയം വരെ എത്തിനിൽക്കുകയാണ്. ഈ സമയത്തിനകം അവർ നല്ലൊരു പരിചയം തന്നെ തമ്മിൽ ഉണ്ടാക്കിയെടുത്തിരുന്നു അനുവും ക്രിത്വിക്കും ഫോണിൽ സംസാരവും ഇടക്കിടക്ക് കഫെകളിൽ വച്ച് കണ്ടുമുട്ടലുകളുമായി അവരുടെ പ്രണയലോകം സുന്ദരമാക്കുന്നു. കൂടാതെ അനുവും കല്ലുവും കൂടി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ക്രിയയുമായി നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുത്തു ഫിജോ അന്ന് രാത്രി തന്നെ എസ്തറിനെ കുറിച്ചുള്ള ഫുൾ ടിറ്റൈലും ആദിയോട് പറഞ്ഞ് സങ്കടിപ്പിച്ചിരുന്നു. ഇപ്പോൾ അവൻ അവളെ വളെച്ചെടുത്തിട്ട് ഏകദേശം മൂന്ന് മാസമായി അവരുടെ വീട്ടുകാർക്ക് കുഴപ്പമൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഒടനെ തന്നെ കല്യാണം കാണുമെന്നാണ് അറിയിപ്പ് എന്തായാലും ആദിയുടെ നിശ്ചയം കഴിഞ്ഞിട്ട് ആക്കാം എന്നാണ് തീരുമാനം. കിരണിന് വാമിയെ കണ്ടപ്പോഴെ ഒരു ചെറിയ രീതിൽ ഇഷ്ടം തുടങ്ങിയതാണ് ഇപ്പോ അവളെ വളക്കാനുള്ള തന്ത്രപ്പാട്ടിലാണ് അവൻ. ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ക്രിത്വിക്കും ആദിയും മറ്റുള്ളവരുമായി നല്ലൊരു സുഹൃത്ത് ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
സമയം 8:30 യോട് അടുക്കുന്നു" അച്ഛാ അദിയുടെയും ക്രിയ മോളുടെയും നിശ്ചയം നടത്താൻ ഉള്ള സമയം ചോദിക്കാൻ പോകാൻ ഇന്ന് സിദ്ധു ഇവിടെ വരാം എന്ന് പറഞ്ഞിട്ടുണ്ട്"
"ആഹ് ഞാനത് നിന്നോട് അങ്ങോട്ട് പറയാനിരിക്കയായിരുന്നു. ആട്ടെ, എപ്പോഴാ പോണെ ?
" അവൻ വന്നാലുടനെ അവരുടെ ജാതകവും കൊണ്ട് പോകമെന്ന് പറഞ്ഞിട്ടുണ്ട് അത് ഒന്ന് നോക്കിയശേഷം സമയം കുറിക്കാമെന്നാ തീരുമാനം "
YOU ARE READING
നിത്യാനന്ദം
Fanfictionഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ...