ആദി ക്യാമ്പിനിൽ കയറി അവിടെ ഇരുന്നു.അതിനുശേഷം സാമിനോട് പോയ്ക്കൊള്ളാൻ പറഞ്ഞതിന് ശേഷം അവിടെ കുറച്ചു നേരം കണ്ണടച്ച് ഇരുന്നു അവൻ. എന്നാൽ അവൻ പതിയെ മയക്കത്തിലേക്ക് ആഴ്ന്നിരുന്നു. എന്തൊ അവൻ്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. ഈ തവണയും ആ ചിന്തകൾ അവൻ്റെ ഉർക്കത്തെ തടസ്സപ്പെടുത്തിയിരുന്നു ഒന്നും വ്യക്തമല്ല
"രക്തക്കറ പുരണ്ട ഒരു പെൺശരീരം, ആളികത്തുന്ന തീ നാളങ്ങൾ, ഒരു പാതസ്വരത്തിൻ്റെ കിലുക്കം,
ഒരു പുരുഷൻ്റെ കലുഷിതത്താലും ദുഃഖത്താലുമുള്ള ഭ്രാന്തമായ അലർച്ച ,
എതൊക്കെയോ അപരിച്ചിത വ്യക്തികൾ "ഒരു പാട് വർഷങ്ങൾ കൊണ്ട് അവൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആ സ്വപ്നം ഇതായിരുന്നു എന്നാൽ ഒരോ തവണയും അവൻ കാണുന്നത് വ്യത്യസ്തരീതികളിൽ ആണെന്ന് മാത്രം. ആ അലർച്ചയോടെയാണ് ആദി ഞെട്ടി ഉണരുന്നത്. ഉണർന്നതും അവന് ശരീരത്തിന് വല്ലാത്ത ഭാരം തോന്നിയിരുന്നു നല്ല പോലെ കിതപ്പും അവന് അനുഭവപ്പെട്ടും അടുത്തിരുന്ന കുപ്പിയിൽ നിന്ന് അല്പം വെള്ളമെടുത്ത് കുടച്ചതിന് ശേഷം അവൻ ബാൽക്കണി ലക്ഷ്യമാക്കി നടന്നു അപ്പോഴും അവൻ്റെ മനസ്സിൽ ഒരു ചോദ്യത്തിന് മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു
"ആരാണവൾ? ,ഞാനും അവളുമായുള്ള ബന്ധമെന്താണ് "
ഒരുപാട് ചിന്തകൾ അവൻ്റെ മനസ്സിൽ സ്ഥാനപ്പിടിച്ചിരുന്നു അപ്പോഴേക്കും. അവൻ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പന്ത്രണ്ടരയോട് അടുത്തിരുന്നു. ആദ്യത്തെ ദിവസമായത് കൊണ്ട് തന്നെ ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ തിരികെ പൊയ്കോളാൻ കൃഷ്ണൻ്റെ അടുത്ത് നിന്ന് അനുമതി ഉള്ളതിനാൽ തന്നെ അവൻ പെട്ടെന്ന് ബാഗുമെടുത്ത് കാറിൻ്റെ കീയുമെടുത്ത് വീട്ടിലേക്ക് തിരിച്ചു. അവൻ വീട്ടിൽ എത്തിയപ്പോൾ അവിടെ രണ്ട് അമ്മമാരും അനുവും ഹാജരായിരുന്നു എന്നാൽ ഇവരാരോടും ഒരുക്ഷരം പോലും പറയാതെ ആദി അവൻ്റെ മുറി ലക്ഷ്യമാക്കി നടന്നു അവൻ ആദ്യം ചെന്ന് നിന്നത് ഒരു ഫോട്ടേയുടെ മുൻപിലാണ്
YOU ARE READING
നിത്യാനന്ദം
Fanfictionഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ...