𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼

190 37 2
                                    


അങ്ങനെ ഒരു ദിവസം കടന്നു പോയി....

മറുനാട്ടിൽ നിന്നും പ്രേണവ് തന്റെ സ്വന്തം നാട്ടിലേക്കു.....
അവന് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ഓർമ്മകൾ സമ്മാനിച്ച നാട്.... അവന് വീട്ടിൽ ചെല്ലുമ്പോൾ ഉള്ള സാഹചര്യം എന്താകും എന്ന് അവന് അറിയാമായിരുന്നു.....

പാടവരമ്പത്തൂടെ അവൻ കേട്ടുകളായി നടന്നു... വഴിയിൽ പോകുന്ന നാട്ടുകാർക്ക്‌ അത്ഭുതം ആയിരുന്നു... അവരോട് ഒരു മടി കൂടാതെ അവൻ സംസാരിച്ചു......

അവൻ പതുക്കെ വീടിന്റെ മുറ്റത്തേക്കു കാല് കുത്തി..

വീടിന്റെ ഉമ്മറപടിയിൽ തുക്കി ഇട്ടിരിക്കുന്ന.... മണിയിൽത്തട്ടി... അതിന്റെ ഒച്ച കേട്ടതും...

നന്ദൻ " ah ശാന്തൻ ആയിരിക്കും സ്ഥലം തിരിക്കാൻ വരുന്നു പറഞ്ഞിരുന്നു..... "
മാളു ഒന്ന് പോയി നോക്കിക്കേ....

ശെരി അച്ഛാ....

അവൾ മൂളിപ്പാട്ടൊക്കെ പാടി വീടിന്റെ മുൻപിൽ എത്തി... അവൾ നോക്കിയതും....... മുറ്റത്തു ഇതാ അവളുടെ പ്രിയപ്പെട്ട പ്രേണവ് ചേട്ടൻ... അവൾ ഓടി...

പ്രേണവ് ഏട്ടാ....

അവൻ അവളുടെ ശബ്‍ദം കേട്ട ഇടത്തേക്ക് നോക്കി... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു...... അവൾ ഓടി തന്റെ ചേട്ടനെ കെട്ടിപിടിച്ചു..... ഏറെ വർഷങ്ങൾക്കു ശേഷം അവൻ അവന്റെ അനിയത്തിയെ കാണുത്തതും.... ഈ കെട്ടിപിടിക്കുന്നതും...

എവിടെ ആയിരുന്നു ഏട്ടാ.... ഞാൻ എന്തോരം വിഷമിച്ചു എന്ന് അറിയാമോ..... അവൾ കണ്ണുനിർ ഒഴുക്കി അവൻ അവളുടെ തലയിൽ കൈ വെച്ചു തലോടി....

എന്നോട് ക്ഷേമിക്കു മോളെ... ചേട്ടന് ഒരു തെറ്റ് പറ്റിപ്പോയി.. മോളേ.... അവൻ കരഞ്ഞു... Ah കണ്ണുനീരിനു കുറ്റബോധത്തിന്റെ രുചി...ഉണ്ടായിരുന്നു..

സാരമില്ല ഏട്ടാ... ഏട്ടൻ തിരിച്ചു വന്നല്ലോ.... എനിക്ക് അതുമതി........

പുറത്തെ ബഹളം കേട്ട്....

ആരാ മാളു വന്നേ.......

അമ്മ.......

മോനേ..... അമ്മയുടെ കാണുകൾ നിറഞ്ഞു...

അമ്മ എന്നോട് ക്ഷെമിക്കു അമ്മ ....... ക്ഷെമിക്കു.... അവൻ കരഞ്ഞു...

𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼Donde viven las historias. Descúbrelo ahora