Bonsai

202 43 6
                                    

കോളേജിൽ നിന്ന് വീട്ടിലേക്ക് തിരികെ നടക്കാൻ തുടങ്ങിയിട്ടു അധികം നേരം ആയിട്ടില്ല.പരിചിതമായ സ്ഥലവും ആളുകളും.അപ്പോളാണ് അയാളെ ശ്രദ്ധിച്ചത്. മുൻപെങ്ങും അവിടെ കണ്ടിട്ടില്ല.നിറയെ പൂക്കളുമായി ഒരു വഴിയോരകച്ചവടക്കാരൻ.നല്ല ഭംഗിയുള്ള പൂക്കൾ.ഒരെണ്ണം വാങ്ങാം എന്നു കരുതി.

"ഒരു പൂ വേണം"

"ഇതെടുക്കുന്നോ?" പർപ്പിൾ നിറമുള്ള കുഞ്ഞിപൂക്കൾ നിറഞ്ഞ ഒരു പൂക്കുട അയ്യാൾ എനിക്ക് നേരെ നീട്ടി.
അത് മതിയെന്ന് പറഞ്ഞു പണം കൊടുക്കാൻ നേരം എന്നെ തടഞ്ഞിട്ടു പറഞ്ഞു.
" ഇന്നത്തെ ആദ്യത്തെ കച്ചവടം ആണ്.പണമൊന്നും വേണ്ട."
അയ്യാൾ മധുരമായി ചിരിച്ചു.
ക്ഷീണിച്ച കണ്ണുകൾ, നരച്ച മുടി...

" നിങ്ങളുടെ ചിരിക്കു ഈ പൂക്കളേക്കാൾ ഭംഗി"

അയ്യാൾ തലയുയർത്തി നോക്കി വീണ്ടും ചിരിച്ചു.
പൂക്കുട വാങ്ങി ഞാൻ നടന്നു.പലതും ആലോചിച്ചു നടക്കുന്നതിനിടയിൽ ആരോ വന്നു എൻ്റെ ദേഹത്തുതട്ടി.കൈയിൽ നിന്നു ഫോൺ താഴെ വീണു പൊട്ടി.പൂക്കളും താഴെ വീനും അയ്യാൾ പെട്ടന്ന് അതെല്ലാം എടുത്തു കയ്യിൽ തന്നു.ഞാൻ മുഖമുയർത്തി അയാളെ നോക്കി.മുഖം വ്യക്തമല്ല.മാസ്ക് ധരിച്ചിടുണ്ട്.ഒരു തൊപ്പിയും.അതിൻ്റെ മുകളിൽ ഹുഡ്ഡീയും ധരിച്ചിട്ടുണ്ട്.അടിമുടി മൂടി നിൽക്കുന്ന ഒരു രൂപം.

" I'm extremely sorry!! "അയ്യാൾ പറഞ്ഞു.

ഓ മലയാളി അല്ല.ആ ശബ്ദം വളരെ പരിചിതമായി തോന്നി.
"It's fine"

"Could you please help me.I'm in a big trouble.My phone is out of battery."

അയ്യാൾ സംസാരിക്കുതോറും വല്ലാത്ത അടുപ്പം തോന്നി.അയ്യാൾ സംസാരം തുടർന്നു.

"Could you please lend me your phone"

"Oopz!! Mine is broken"

"Aah!! right" Could please help me to find a public phone booth.

"Oh sure"

വീട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മയുടെ വക ചീത്ത ഉറപ്പാണ്.സാരമില്ല എന്ന് കരുതി.
അയാളോടൊപ്പം നടന്നു.
സംസാരിക്കണം എന്ന് തോന്നി.
"So are you here as part of any trip.Are you from china?

അവിചാരിതംHikayelerin yaşadığı yer. Şimdi keşfedin