ദേവാസുരൻ
ഭാഗം 1
Ep 9
പെട്ടെന്ന് ഇന്ദ്രന്റെ ഫോൺ ബെല്ലടിച്ചു....
പാറു ആയിരുന്നു അത്....
ഇന്ദു വേഗം സമയം കൂടെ നോക്കി....,,,,,,, അയ്യോ.... ചേച്ചി ഇന്നെന്നെ കൊല്ലും....
സമയം 9 ആയി....ഇന്ദു നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു....
ഇന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ കാറിലെ ബ്ലൂടൂത്ത് വഴി കോൾ അറ്റൻഡ് ചെയ്തു...
,,,,ഹാലോ......
📞 എന്താടാ ഇത്ര നേരം.....
,,,,,, ഇറങ്ങാൻ വൈകി....
📞 ഒന്ന് ചുറ്റാൻ പറഞ്ഞപ്പോ ഇത്ര നേരം അത് തന്നെ ചെയ്യാണോ......
,,,,,, എടി പോത്തെ.... ഞങ്ങൾ പിള്ളേരുടെ അടുത്ത് പോയി.....
പിന്നെ സമയം പോയത് അറിഞ്ഞില്ല.....📞 മ്മ്...മ്മ്....
എന്റെ തല്ലിപ്പൊളി അനിയത്തി എവടെ.....,,,,,,, ഇവടെ ഉണ്ടല്ലോ......
കുറച്ചു തുരുമ്പ് പിടിച്ചെന്ന് തോനുന്നു....ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു.....
📞 അത് വല്ല പ്രൈമറും അടിച്ച് നിർത്താം....
നിങ്ങൾ വേഗം വരാൻ നോക്ക്....,,,,, ദേ എത്തി......ഞാൻ വയ്ക്കുവാ....
ഇന്ദ്രൻ ഫോൺ കട്ട് ചെയ്തു.....
ഇന്ദു അവനെ തുറിച്ചു നോക്കികൊണ്ടാണ് ഇരുത്തം....,,,,, എന്താടി.....
,,,,, ആരാടാ പാട്ട......
,,,,നീ.......
അവനത് പറഞ്ഞതും ഇന്ദു അവന്റെ കയ്യിൽ കടിച്ചതും ഒരേ സമയം ആയിരുന്നു...
,,,, ഹാ....വു......
ഏന്താടി ഇത്......,,,,,ഇനി പറഞ്ഞാൽ ഇനിയും കിട്ടും കടി....
,,,,,,ഇത് വല്ല പട്ടിയും ആണോ.....
,,,, എന്തോ......
,,,,, ഒന്നുല്ലേയ്......
ഇന്ദ്രനത് പറഞ്ഞപ്പോ ഇന്ദു കുണുങ്ങി ചിരിക്കാൻ തുടങ്ങി....
ഇടക്ക് സൈഡ് മിററിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്.....