ദേവാസുരൻ
ഭാഗം 1
Ep 12കോളേജ് കവാടം താണ്ടിയപ്പോ ഇന്ദുവിന്റെ കണ്ണ് ചുറ്റിനും നോക്കി.....
അവിടൊന്നും ഇന്ദ്രനെ കണ്ടില്ലായിരുന്നു.....അത് അവളിൽ തെല്ല് ആശ്വാസവും അതിലുപരി വേദനയും നൽകി..... പിന്നെയാണ് അവളത് ശ്രദ്ധിച്ചത്......
പാർക്കിങ്ങിൽ ഇന്ദ്രന്റെ ബൈക്ക് നിൽക്കുന്നുണ്ട്....
അപ്പൊ അവൻ വന്നു എന്ന കാര്യം അവൾക്ക് മനസ്സിലായി....
പക്ഷെ അത് വലിയ കാര്യമാക്കി എടുത്തില്ല....
അങ്ങനെ വന്നിരുന്നെങ്കിൽ പോലും അവനെ അവടെ കാണുവാൻ സാധ്യത കുറവാണ്....കാരണം ഇന്ദ്രൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞാണ് നടക്കാര്....
,,,,,, ഇന്ദു......
പാറു അവളെ വിളിച്ചു.....
,,,,, എന്താ ചേച്ചി.....
,,,,, നീ വാ..... നമുക്ക് ഒരിടം വരെ പോണം.....
പാറു പറഞ്ഞു......
,,,,, എങ്ങോട്ടാടി അവളെ കൊണ്ട് പോണത്.....
അന്ന തിരക്കി.....
,,,,,, ഇപ്പൊ വരാടി..... ഒരു കാര്യം ഉണ്ട്.....
പാറു പറഞ്ഞു......
അവർ മറുത്തൊന്നും പറയാൻ നിന്നില്ല...
പാറുവും ഇന്ദുവും തങ്ങളുടെ തോളിൽ കിടന്നിരുന്ന ബാഗ് അവരെ ഏൽപ്പിച്ചു....എന്നിട്ട് അവിടെനിന്നും പോയി....
,,,,, നമ്മൾ എങ്ങോട്ടാണ് ചേച്ചി......
പോകും വഴി ഇന്ദു തിരക്കി.....
,,,, പറയാം.... വാ.......
പാറു പറഞ്ഞു.....
ഇന്ദു വേറൊന്നും പറയാതെ അവൾക്കൊപ്പം പോയി....അവർ നേരെ ചെന്നത് കപ്പിൾസ് ഏരിയയിലേക്ക് ആയിരുന്നു..... അവിടെ ഒരു മരത്തിന് ചേർന്ന് കിടക്കുന്ന കലുങ്കിന് അടുത്ത് ഇന്ദ്രൻ ഇരിപ്പുണ്ടായിരുന്നു.....
![](https://img.wattpad.com/cover/270128550-288-k620644.jpg)