ദേവാസുരൻ
S1
Ep2അവന്റെ മുന്നിലൂടെ അവൾ ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നുപോകുവായിരുന്നു...
റോഷൻ: ഡീ.......
അവൻ വിളിച്ചു....
പക്ഷെ അത് കേൾക്കാത്ത പോലെ അവർ മുന്നോട്ട് നടന്നു... റോഷൻ തന്റെ കൂട്ടുകാരോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു... അത് മനസ്സിലാക്കി ഒരു അഞ്ചുപേർ അവർ പോകുന്ന വഴിയിൽ തടസ്സമായി നിന്നു... അതുകൊണ്ട് പാറുവിനും കൂട്ടുകാർക്കും വഴിനടക്കാൻ പറ്റാതായി...
റോഷൻ: ഡീ.... ഇവടെ വാടി....
റോഷൻ അവളെ വിളിച്ചു... മാറ്റ് വഴികൾ ഒന്നും ഇല്ലാത്തതിനാൽ അവൾ അവന്റെ അടുത്തേക്ക് പോയി...
റോഷൻ: എന്താടി വിളിച്ചാൽ വരാൻ ഇത്ര മടി....
അവൻ ചോതിച്ചു... അവരൊന്നും മിണ്ടിയില്ല... വെറുതെ തലയും താഴ്ത്തി നിന്നതെ ഉള്ളു...
റോഷൻ: ചോദിച്ചത് കേട്ടില്ലെടീ.....
അവൻ അലറി... അവരോന്ന് ഞെട്ടി... കുട്ടികളുടെ പലരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു..
പാറു: കെ..കേട്ടില്ലാർന്നു...
പാറു വിക്കി വിക്കി മറുപടി പറഞ്ഞു...
റോഷൻ: നിന്റെ സാരി ഏവടെടി.....
പാറു: ഉടുത്തില്ല.....
റോഷൻ: അതെന്താ.... നിന്നോട് ഉടുക്കാൻ പറഞ്ഞതല്ലേ... എന്തേ അതൊന്നും കേട്ടില്ലേ...
പാറു: ഉടുക്കാൻ തോന്നിയില്ല...
അവൾ ദൈര്യം സംഭരിച്ച് പറഞ്ഞു...പക്ഷെ തല ഇപ്പോഴും താന്നാണ് ഇരിക്കുന്നത്...
റോഷൻ: ആഹാ... തോന്നില്ല... ല്ലേ... എന്നാ മോള് ഇതും ഉടുക്കണ്ട
അതും പറഞ്ഞ് റോഷൻ അവളുടെ ചുരിതറിന്റെ കയ്യിൽ മുറുകെ പിടിച്ചു... ഒരു നിമിഷം അവിടെ നിന്നിരുന്ന ഫാത്തിമായും അന്നയും ഹരിയും pv യുമെല്ലാം ശരിക്കും ഞെട്ടി...
അവന്റെ കൈ മുറുകി... ആ ചുരിതാർ വലിച്ചു കീറാൻ നോക്കിയതും അവന്റെ കരണം പൊട്ടിയതും ഒരേ സമയമായിരുന്നു....
ഒരു നിമിഷം ആ കോളേജ് ക്യാംപസ് മുഴുവൻ ഞെട്ടി...