ദേവാസുരം part 10

19 2 0
                                    

ദേവാസുരൻ
ഭാഗം 1
Ep 10

: ഇന്ദ്രൻ പോയി കഴിഞ്ഞതും ഇന്ദു അവർക്കൊന്നും അധികം മുഖം കൊടുക്കാതെ കുളിക്കുവാനായി പോയി....

പാറുവും ഗായത്രിയും അവൾ കൊണ്ടുവന്ന സാധനങ്ങൾ നോക്കുകയായിരുന്നു...
ഇന്ദു അവർക്കായി കണ്ടുപിടിച്ച തുണികളെല്ലാം അവർക്ക് നന്നായി ഇഷ്ട്ടപ്പെട്ടിരുന്നു....

പാറുവിന് ആ കവറുകൾക്കിടയിൽ നിന്നും ഒരു മടക്കി വച്ച പേപ്പർ കിട്ടി....
അത് തുറന്ന് നോക്കിയപ്പോൾ അതിൽ കണ്ടത് ഇന്ദ്രന്റെയും രാഗേന്ദുവിന്റെയും ഒരു പെൻസിൽ ഡ്രോയിംഗ് ഫോട്ടോ  ആയിരുന്നു.....

അതിൽ അവർ നന്നായി ചേർന്നിരിക്കുന്നു....
ഒരു പ്രണയിനികൾ പോലെ.... അല്ലെങ്കിൽ ദമ്പതികൾ പോലെ..... ആ ഫോട്ടോ അവളിൽ സന്തോഷമാണ് ആദ്യം നൽകിയത്....
പിന്നെ അത് ദുഃഖമായി മാറി.....

പാറു ആ പേപ്പർ പഴയപടി മടക്കി വച്ചു.....
എന്നിട്ട് ബാക്കിയുള്ളവയിൽ ശ്രദ്ധ ചെലുത്തി....

ഇന്ദു തന്റെ ഫോൺ കിടക്കയിൽ ഇട്ടിട്ടാണ് പോയത്....
ഗായത്രി അത് എടുത്ത് ലോക്ക് തുറന്നു.....

എന്നിട്ട് ഗാലറിയിൽ പോയി ഫോട്ടോസ് നോക്കാൻ തുടങ്ങി.....

,,,,,, ഹേയ് അണ്ണി.........
ഇത പാര്...... ഫോട്ടോസ് എല്ലാം സൂപ്പറാ ഇറുക്ക്......

ഗായത്രി ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു....
അവൾ അതെടുത്ത് നോക്കി.....

ആദ്യം ചിലതിൽ ഇന്ദു ഒറ്റക്ക് എടുത്ത ഫോട്ടോസ് ആയിരുന്നു....

പിന്നെ പ്രാവിന്റെ ഒപ്പം എടുത്ത ചില ഫോട്ടോ നോക്കി.... അതിൽ ഒരു ഫോട്ടോ കണ്ട് പാറു പൊട്ടിച്ചിരിച്ചു.....

,,,,,, ഹ ഹ ഹ ഹ...... ഡീ ഗായു.....
ഇത് നോക്കിക്കേ....ഈ പെണ്ണിന്റെ മുഖം.....

പാറു അത് ഗായത്രിക്ക് കാണിച്ചുകൊടുത്തു....
അത് ആ പ്രാവുകൾ അവളുടെ തലയിൽ വന്നിരുന്നപ്പോ ഇന്ദ്രൻ പകർത്തിയ ചിത്രമാണ്...

അതിൽ ഇന്ദു പേടിച്ച് വിരണ്ടാണ് നിൽക്കുന്നത്....
പാറു വീണ്ടും ഫോട്ടോകൾ മറച്ചു നോക്കാൻ തുടങ്ങി....

പോകെ പോകെ അവളിൽ അസ്വസ്ഥകൾ വരാൻ തുടങ്ങി.....
കാരണം പലതിലും ഇന്ദു ഇന്ദ്രനോട് അത്രക്ക് ചേർന്നാണ് ഫോട്ടോകൾ എടുത്തിട്ടുള്ളത്...

ദേവാസുരൻ ഭാഗം 1Wo Geschichten leben. Entdecke jetzt