ദേവാസുരൻ part 11

17 2 0
                                    

ദേവാസുരൻ
ഭാഗം 1
Ep 11


അവരുടെ രണ്ടാം അധ്യായന വർഷത്തിന്റെ അവസാന ദിനങ്ങൾ വന്നെത്തി.....
പിള്ള സാർ തന്റെ സബ്ജെക്റ്റിൽ നിന്നും ഒരു മോഡൽ എക്സാം ഇട്ടു......

മാർക്ക് റിസൾട്ട് പറഞ്ഞുകൊണ്ട് എല്ലാവരുടെയും പേപ്പർ നൽകിക്കൊണ്ടിരുന്നു.....
പെട്ടെന്ന് ഇന്ദ്രന്റെ പേര് വിളിച്ചു.....

,,,,,, ഇന്ദ്രൻ..........

അവന്റെ വിളി വന്നതും ഇന്ദ്രൻ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് സാറിന്റെ അടുക്കലേക്ക് പോയി....
പിള്ള സർ അവനെയൊന്ന് ഇരുത്തി നോക്കി...

,,,,,,, സാറ് ഇത്ര ബുദ്ധിമുട്ടി പരീക്ഷ എഴുതാണ്ടായിരുന്നു......

പിള്ള സർ ഒരു പുച്ഛം കലർന്ന സ്വരത്തോടെ പറഞ്ഞു..... പക്ഷെ ഇത് കേട്ട ഇന്ദ്രനിൽ വലിയ കുലുക്കമൊന്നും ഉണ്ടായില്ല....

അവൻ മറ്റേതോ ലോകത്ത് എന്ന പോലെ നിൽക്കുകയാണ്.....

,,,,,, ഹോ..... തമ്പുരാന് മിണ്ടാട്ടം ഇല്ല.......
ഹമ്മ്.......
എല്ലാരും ഇത് കണ്ടോ........'"""

പിള്ള സാർ ക്ലാസ്സ് മുഴുവൻ കാണാൻ പാകത്തിന് ആ ആൻസർ  ഷീറ്റ് ഉയർത്തി കാണിച്ചു.... അത് മുഴുവൻ ബ്ലാങ്ക് ആയിരുന്നു.....

,,,,,, പേര് എഴുതാനാണ് ഇവൻ എക്സാമിന് വന്നത്.....
ആ ചെറിയ ചോദ്യത്തിന്റെ ഉത്തരം പോലും എഴുതിയിട്ടില്ല.......
പരമ കഷ്ട്ടം........
ഇങ്ങനൊരു വിദ്യാർത്ഥിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല......
വല്ലതും ചോദിച്ചാലോ...... അതിനും മിണ്ടാട്ടമില്ല.....
അതെങ്ങനെ..... വീട്ടുകാരുടെ കാശിന്റെ ബലത്തിലല്ലേ ഈ അഴിഞ്ഞാട്ടം.......
ഇന്നാ..... പുഴുങ്ങി തിന്ന്........'""""

പിള്ള സർ ആ പേപ്പർ അവന്റെ നേരെ നീട്ടി.....
എന്നത് ഇന്ദ്രൻ അത് വാങ്ങിയില്ല.....

,,,,,,, ടാ..... നീ ഇത് ഏത് ലോകത്ത.........
ഇത് വാങ്ങി അവടെ പോയിരിക്കാൻ നോക്ക്....
കണ്ടത്ത് കന്ന് പൂട്ടുന്നവർക്ക് പോലും നിന്നെക്കാളും അന്തസ്സ് ഉണ്ടാവും......"''''"

പിള്ള സാർ വീണ്ടും പറഞ്ഞു....
ഇന്ദ്രൻ മറ്റൊന്നും പറയാതെ ക്ലാസ്സിന് വെളിയിലേക്ക് വേഗത്തിൽ നടന്നുപോയി....

ദേവാസുരൻ ഭാഗം 1Where stories live. Discover now