ദേവാസുരൻ
ഭാഗം 1
Ep 4since2001 -0209:
അവർ ചിരിക്കുന്നതും പാർവതിയുടെ കണ്ണുനീർ ഒപ്പുന്നതുമെല്ലാം കണ്ട് സോഫി കലിയോടെ നോക്കിയിരുന്നു....അൽപ്പം കഴിഞ്ഞപ്പോൾ സോഫി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു...
സെലിൻ : എടി.... എങ്ങോട്ടാ....
സോഫി: ഞാനിപ്പോ വരാ...
സെലിൻ: വേണ്ടാട്ടോ...
സോഫി : അതിനല്ല.... ഒന്ന് സംസാരിക്കാനാണ്...
അവൾ നോർമലായി ബിഹേവ് ചെയ്‌തപ്പോൾ സെലിൻ മറിച്ചൊന്നും പറയാൻ നിന്നില്ല...
സോഫി ഇന്ദ്രന്റെ അടുത്തേക്ക് പോയി...
അവൾ നടന്ന് വരുന്നത് അവരും കണ്ടിരുന്നു...ഫാത്തിമ : ഇന്ദ്രാ... നിന്റെ income tax ഓഫീസർ വരുന്നുണ്ട്....
ഫാത്തിമ പതിയെ ഇന്ദ്രനോട് പറഞ്ഞു...
പാറു: ശേ... അങ്ങനൊന്നും പറയല്ലെടി....
അവൾ ഫാത്തിമയുടെ കയ്യിൽ മെല്ലെ നുള്ളികൊണ്ട് പറഞ്ഞു...
അത് കേട്ട് ഇന്ദ്രൻ പതിയെ ചിരിച്ചു... കൂടെ അവന്റെ കൂട്ടുകാരും...അപ്പോഴേക്കും സോഫി അവടെ എത്തിയിരുന്നു...'"" ഇന്ദ്രാ..... '""
സോഫി അവനെ വിളിച്ചു...
ഇന്ദ്രൻ: ഗുഡ് മോർണിംഗ് മേടം.... സുഖല്ലേ....
സോഫി: ആഹ്.... സുഖാണ്....
ഇന്ദ്രൻ : എന്തേ രാവിലെ തന്നെ....
സോഫി: ഏയ്.... എനിക് നിന്നോട് ഒന്ന് തനിയെ സംസാരിക്കണം...
ഇന്ദ്രൻ : എന്നോടൊ.... എന്താ... പറഞ്ഞോ...
സോഫി : നമുക്കൊന്ന് മാറി നിന്നാലോ...
ഇന്ദ്രൻ : താൻ പറഞ്ഞോ.... എന്റെ ഫ്രണ്ട്സ് മാത്രേ കേൾക്കു....
സോഫി : അത് പിന്നെ....
ഇന്ദ്രൻ ; ഹാ.... താൻ കാര്യം പറയടോ....
സോഫി : ഇന്ദ്രാ.... ഞാൻ.....
ഞാനൊരു സോറി പറയാനാണ് വന്നത്....ഇന്ദ്രൻ : സോറിയോ.....എന്തിന്.....
സോഫി: അത് പിന്നെ..... റോഷൻ.....
ഇന്ദ്രൻ : എന്താടി.... അവൻ നിന്നോടും പ്രശനം ഉണ്ടാക്കിയൊ.....