അധ്യായം 1:മയക്കം

961 71 47
                                    

അവൾ തന്റെ നേർത്ത കൈ വിരലുകൾ അവന്റെ കൈയോട് ചേർത്തു പിടിച്ചു....... അപ്പോൾ അവളുടെ ഉള്ളിൽ പറയുന്നുണ്ടായിരുന്നു...... ഇനി ആർക്കു തങ്ങളെ അകറ്റാൻ കഴിയും...... അവളുടെ മുഖത്തു ഒരു യുദ്ധം ജയിച്ച.... അല്ല യുദ്ധം കഴിഞ്ഞു ക്ഷീണിച്ച പ്രതീതി..... ഇതിലും വലുത് ഒന്നും തനിക്കു കഴിയില്ല എന്ന മാനസികാവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു അവൾ,.പെട്ടന്നുള്ള കൈന്റെ മുറുക്കത്തിൽ.. അവൾ കൈ മുറുക്കിപിടിച്ചവനെ നോക്കി.... അവൻ തന്നെ മാത്രം നോക്കി നിൽക്കുകയാണ്.... അവന്റെ നോട്ടത്തിൽ നിന്ന് അകന്നു മാറാൻ അവൾക്കു കഴിയുമ്മായിരുന്നില്ല.. കാരണം അവൾ കണ്ണിമ്മ ചിമ്മാതെ നോക്കി ഇരിക്കുവാൻ, എന്നും കൂടെ കാണാൻ ആഗ്രഹിച്ചവനായിരിന്നു അവൻ!!ഒരു പുഞ്ചിരിയോടെ അവനെ നോക്കികൊണ്ട്......

:എന്തെ.... കൈവിട്ടു പോകുമെന്ന് കരുതിയാണോ......

ഒരു ചിരിയോടെ അവനും തുടർന്നൂ..
:കൈവിട്ട് കളയാനോ.... അതിനാണേൽ എന്നേ ആകാമായിരുന്നു....ഇത്രേ വരെ എത്തണമാർന്നോ ....മ്മ്.. എന്താ പെണ്ണെ ക്ഷീണിച്ചോ..അവസാനത്തെ അടവ് വരെ എടുക്കേടി വന്നില്ലേ നമ്മുക്ക്...

:ഇന്നേ വരെ അടവുകളും തത്രപ്പാടുകളും തന്നെ ആയിരിന്നുലോ... ഇനിയെങ്കിലും എനിക്കു വിശ്രമിക്കണം.... ന്റെ പ്രാണനോടൊപ്പം...

ഒരു നെടുവീർപ്പോടെ...അവൾ തുടർന്നു
:സത്യത്തിൽ... അവർ വിഷമിക്കോ..എനിക്ക് തോന്നുന്നില്ല.. എന്റെ അമ്മ.. ആ ഒരു വേദനയുള്ളു.. എ..എനിക്ക്... ഒരു മകളുടെ കടപ്പാട് ഒന്നും എനിക്ക് ചെയ്യാനായില്ല... എന്നേ ശപിക്കുന്നുണ്ടാവുമ്മല്ലേ......

: ശാഭം.... കേട്ടു കേട്ടു മടുത്തില്ലേ..നീ എന്തിനാണ് ഇനിയും അതെല്ലാം ചിന്തിക്കണേ..
ഇവിടെ നമ്മൾ മാത്രമാണ്... നമ്മൾ മാത്രം.. നമ്മുടെ മനസ് പറയ്യുന്നത് മാത്രം കേൾക്കാൻ.. നമ്മുക്ക് ഭൂമിയിൽ കഴിയാത്തത്....... ദേ ഇവിടെ സാക്ഷത്കരികം......

പെട്ടെന്ന് അവൾ മെല്ലെ കണ്ണ് ചിമ്മാൻ തുടങ്ങി... താൻ നിന്നിടത്തു നിന്ന് മൈലുകള്ളോളം പിന്നോട്ട് സഞ്ചാരിച്ചത് പോലെ വെത്യസ്തമായ കാഴ്ചകൾ.... അവൾ താൻ കാണുന്നത് സത്യമല്ല.. എന്നു വിശ്വസിച്ചു.... അവൾ തന്റെ പ്രിയനേ തപ്പി... തന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്ന അവനവിടെ.... അവൻ തന്നിൽ നിന്നും അകന്നിരിക്കുന്നു.... എവിടേക്ക്..... അറിയില്ല....ഒരിക്കലും കൈവിട്ടു കളയില്ല എന്നു പറഞ്ഞിട്ട്.... എന്നിട്ട് താൻ ഇവിടെ ഒറ്റക്ക്.. ഒറ്റപെടടലിലേക്ക് താൻ ഇനിയും പോകുകയാണോ.. അവളുടെ നെഞ്ച് പിടച്ചു.... അവനില്ലാതെ താൻ ജടമാണ് ... അവൾ അവനെ പരതി..........

Till to endHikayelerin yaşadığı yer. Şimdi keşfedin