1

465 35 12
                                    

അപ്പാ.....

സച്ചു: അപ്പ ഇത്ര നാൾ എവിടെ ആയിരുന്നു, സച്ചുമോളെ കാണാൻ അപ്പ എന്താ വരാഞ്ഞേ?

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ അയാളുടെ ശബ്ദം ഇടറി, കണ്ണുകൾ നിറഞ്ഞു.

അപ്പ: സോറി ഡാ, അപ്പ ഇപ്പൊ വന്നില്ലേ, ഇനിയെന്റെ സച്ചുവിനെ വിട്ട് അപ്പ എവിടേം പോവില്ല. എന്നും എന്റെ വാവേടെ കൂടെ ഉണ്ടാവും.

അവൻ ആ കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു. മതിവരാതെ അവളുടെ മുഖം മുഴുവൻ ഉമ്മ കൊണ്ട് പൊതിഞ്ഞു. ആയാൾ പോലും അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

******

"Nooooooo" ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന മിത്ര ആകെ വിയർക്കുന്നുണ്ട്. അവളുടെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ, താൻ എത്രത്തോളം ഇല്ല എന്ന വിശ്വസിച്ചാലും തന്റെ ഉള്ളിൽ ഇന്നും ആ ഭയം നിലനിൽക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാക്കി കൊടുത്തു.

അപ്പൊ ആളെ മനസ്സിലായി കാണുമല്ലോ ലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പൊ ആളെ മനസ്സിലായി കാണുമല്ലോ ലെ. ഇതാണ് നമ്മുടെ കഥാനായിക, മിത്ര. Dr മിത്ര കുര്യൻ. 32 വയസ്സ് ( കണ്ടാൽ പറയില്ല എന്നറിയാം).

ജനിച്ച അന്ന് തന്നെ അമ്മ പോയ്, പിന്നെ അവളെ വളർത്തിയത് അവളുടെ പപ്പ ആയിരുന്നു. അമ്മ ഇല്ലാത്ത കുറവ് അവൾ ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല, അത്രക്ക് സ്നേഹമായിരുന്നു പപ്പക്ക് മോളോട്. പക്ഷെ അവളുടെ 8 ആം വയസ്സിൽ പപ്പയും ഒരു കാറ് ആക്സിഡന്റിൽ മിത്രയെ വിട്ടു പോയ്.


വീട്ടുകാരെ വെറുപ്പിച്ച് , പ്രണയിച്ച് വിവാഹം കഴിച്ച കുര്യനും എൽസക്കും (മിത്രയുടെ പാരെന്റ്സ്) അങ്ങനെ  പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് കുഞ്ഞു മിത്ര അവളുടെ 8 ആം വയസ്സിൽ Bethlehem ഓർഫനേജിൽ എത്തി. പിന്നെ വളർന്നത് ഒരു കൂട്ടം അമ്മമാരുടെ കൂടെ. ബാക്കി വിവരങ്ങൾ കഥ മുന്നേറുന്നതിന് അനുസരിച്ച് പറഞ്ഞ് തരാട്ടോ.


സ്വാസിക (Swasika)Where stories live. Discover now