3

232 36 19
                                    

പതിവ് പോലെ മിത്ര അവളുടെ പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് അടുക്കളയിൽ കയറി. പകൽ വീട് വൃത്തിയാക്കാനും മറ്റുമായി ഒരു അമ്മ സഹായത്തിന് വരാറുണ്ട്, എന്നാലും സച്ചൂട്ടനുള്ള ഭക്ഷണം സ്വയം പാകം ചെയ്യാതെ മിത്രക്ക് ഒരു തൃപ്തി വരില്ല. അങ്ങനെ food ഉണ്ടാക്കൽ ഒക്കെ കഴിഞ്ഞ് മിത്ര ready ആയ്, ബുക്സും ബാഗും എടുത്ത് ഇറങ്ങി.

"സച്ചൂ... മമ്മി ഇറങ്ങുവ, നിനക്കുള്ള ഫുഡ് മേശപ്പുറത്ത് caserole ഇൽ അടച്ച് വെച്ചിട്ടുണ്ട്. നീ കുളിച്ചിട്ട് വേഗം റെഡിയായി ഫുഡ് എടുത്ത് കഴിച്ചോണം. മറക്കാതെ പാൽ എടുത്ത് കുടിക്കണം കേട്ടോ. ഗീതാമ്മ ഇപ്പൊ വരും, ഗീതാമ്മയെ ബുദ്ധിമുട്ടിക്കരുത്. നല്ല കുട്ടിയായി ഇരിക്കണം. നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ സച്ചു??"

"ഓ കേട്ടു മമ്മി, ഞാൻ എല്ലാം ചെയ്തോളാം. മമ്മി ഇറങ്ങിക്കോ, late ആവണ്ട." ബാത്ത്റൂമിൽ നിന്നും സച്ചു വിളിച്ചുപറഞ്ഞു.

മിത്ര: ok, ഞാൻ എന്നാ പോയിട്ട് വരാം. വൈകിട്ട് നീ റെഡി ആയിരിക്, നമുക്ക് ഒരു കുഞ്ഞ് outing ഉണ്ട്.

ഇതും പറഞ്ഞ് മിത്ര കാർ start ചെയ്ത് കോളേജിലേക്ക് പോയി. മിത്ര അവളുടെ ജോലിയൊക്കെ കഴിഞ്ഞ് വരട്ടെ, അതുവരെ നമുക്ക് സ്വാസികയുടെ വിശേഷങ്ങൾ ഒക്കെ ഒന്ന് കണ്ടറിയാം. അല്ലേ kuttans??

ഇന്ന് Saturday ആയത് കൊണ്ടാണ് നമ്മുടെ സച്ചുട്ടൻ late ആയത്, അല്ലെങ്കിൽ രാവിലെ അമ്മയുടെ കൂടെ റെഡി ആയി സ്കൂളിലേക്ക് പോണം. പിന്നെ സ്കൂൾ ആയ് പഠിത്തം ആയ്, വൈകിട്ട് വന്നാൽ fresh ആയ് ഗീതാമ്മ കൊടുക്കുന്ന ഫുഡും കഴിച്ച് നേരെ പഠിക്കാൻ ഇരിക്കും (ഹ പിള്ളേർ ആയാൽ ഇങ്ങനെ വേണം അല്ലേ kuttans? ആരാ കൊച്ചിനെ വളർത്തിയേ.... Discipline അത് മിത്രക്ക് നിർബന്ധമാണ്. എന്നുപറഞ്ഞ് ആൾ ഒരു strict mother ഒന്നുമല്ലാട്ടോ).

മിത്ര സാധാരണ വൈകിട്ട് late ആയാണ് വരാറ്. അമ്മ വന്നുകഴിഞ്ഞാൽ സചുട്ടൻ full time അമ്മയുടെ പുറകെയാണ്. പിന്നെ അന്ന് നടന്ന വിശേഷം പറച്ചിലും, കളിയും, ചിരിയും, ഒരുമിച്ച് കുക്കിംങ്ങും ഒക്കെയാണ് രണ്ടുപേരുടെയും കലാപരിപാടികൾ. അവസാനം അത്താഴവും കഴിഞ്ഞ് രണ്ടുപേരും കിടന്നുറങ്ങും.

സ്വാസിക (Swasika)Hikayelerin yaşadığı yer. Şimdi keşfedin