Mimi: അപ്പോൾ നമ്മൾ എവിടെ വരെയാ പറഞ്ഞ് നിർത്തിയത്?
Kuttans: മിത്രയും റിസോർട്ടിൽ ഉണ്ടായിരുന്ന ആ ആളും തമ്മിൽ തമ്മിൽ കണ്ട് സ്തബ്ധരായി നിൽക്കുന്നു.
Mimi : Correct. എന്നാൽ നമുക്ക് ബാക്കി കഥ കാണാം ലേ? Kuttans എന്ത് പറയുന്നു?
Kuttans: ok, Gaja.
Mimi: എന്നതാ കാജാ ബീഡി വേണോ. അതൊന്നും ഇവിടെ കിട്ടില്ല. Don't you know, smoking is injurious to health. എന്തിനാ kuttanse ശ്വാസകോശം കറപിടിച്ച സ്പോഞ്ച് പോലെ ആക്കുന്നത്?
Kuttans: കുറച്ച് ബുദ്ധി ഉണ്ടാർന്നേൽ ഇതിനെ മന്ദബുദ്ധി എന്നേലും വിളിക്കാർന്നു. എന്റെ പൊട്ട മിമി, കാജാ അല്ല Gaja...എന്നുവെച്ചാൽ let's go എന്ന്.
Mimi: അങ്ങനെ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറയണം mr. ഇനി വലിച്ച് നീട്ടിയാൽ നിങ്ങള് എന്നെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് കഥ തുടരുന്നു......
*******
മിത്ര അയാളെ കണ്ട് ശെരിക്കും ഞെട്ടി. വർഷങ്ങൾ ആയ് അവൾ ഒഴിവാക്കാൻ ശ്രമിച്ച മുഖം. ഒരിക്കലും കാണാൻ ഇടയാവരുതെ എന്ന് ആഗ്രഹിച്ച മുഖം. ആരായിരിക്കും അയാൾ?? കൂടുതൽ suspense ഇടുന്നില്ല, ആളെ കാണണ്ടേ വായോ kuttans.
(Own Edit ആണേ. First Time ആയത് കൊണ്ട് Mistake ഒക്കെ ഉണ്ട്. അതൊക്കെ അങ്ങ് ക്ഷമിച്ചേക്കണെ. "ഉടലിനേക്കാൾ വലിയ തലയാണല്ലോ എന്ന comment നിരോധിച്ചിരിക്കുന്നു")
അപ്പോ ഇതാണ് നിങ്ങൾ കാത്തിരുന്ന ആ ആൾ. Intro കേട്ട് കളയാം അല്ലേ.Name: അലക്സ് ആൻ്റണി കാട്ടൂക്കാരൻ
പേരിന് ലേശം നീളം കൂടിപ്പോയോ? ഏയ്. {ഈ പേരിൻ്റെ പിന്നിൽ അലെക്‌സിൻ്റെ വല്യപ്പച്ചൻ ആണ്. "വർഗീസ് കാട്ടുക്കാരൻ്റെ ചെറുമോനാണ് അവൻ. ആ legacy കാത്തുസൂക്ഷിക്കാൻ നമ്മുടെ വീട്ടുപേര് must ആ." ഇതാണ് വല്യ കാട്ടുക്കാരൻ്റെ ന്യായവാദം.}
KAMU SEDANG MEMBACA
സ്വാസിക (Swasika)
Fiksi Penggemarമിത്ര: അവളുടെ മുഖം കാണുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നു, അവളെ കൊഞ്ചിക്കുമ്പോഴും ഉള്ളിൽ ആളുന്നത് നിന്നോടുള്ള വെറുപ്പാണ് സിദ്ധാർത്ഥ്. ***** സിദ്ധാർത്ഥ്: നീ എവിടെയാണ് മിത്ര? എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനാണ് ഞാനിന്ന്. നിന്നെ നോവിച്ചതിൻ്റെ ഒരംശം...