സമയം 4.00 am.
മിത്ര അവളുടെ ചിന്തകളിൽ മുഴുകി ആ വീടിന്റെ ബാല്കണിയിൽ നിൽക്കുകയാണ്. മിത്രയുടെ രാത്രികൾക്ക് ഉറക്കമില്ലാതായിട്ട് ഇപ്പോൾ വർഷങ്ങൾ ഏറെയായി. അവൾക്കിതൊരു പുതുമയുള്ള കാര്യമല്ല. മൂടൽ മഞ്ഞുള്ള തണുത്ത വെളുപ്പാൻകാലത്തിന് പോലും മിത്രയെ തൊട്ടു നോവിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല.
അകത്തെ മുറിയിൽ അവളുടെ ജീവൻ ഒന്നും അറിയാതെ സുഖമായി ഉറങ്ങുന്നത് കാണാൻ മാത്രമാണ് മിത്ര ഇന്ന് ജീവിക്കുന്നത് തന്നെ. അവളെ വളർത്തണം, പഠിപ്പിക്കണം, താൻ നേരിട്ട ഒന്നും തൻ്റെ കുഞ്ഞ് അനുഭവിക്കാൻ പാടില്ല എന്ന ഒറ്റ വാശിയേയുള്ളു ആ ആമ്മക്ക്. ആ വാശിയാണ് മിത്രയെ ഇന്ന് ഈ നിലയ്ക്ക് നിൽക്കാൻ പ്രാപ്തയാക്കിയതും.
അവൾ പതിയെ 10 വർഷങ്ങൾ പിന്നിലേക്ക് പോയ്. ആ നശിച്ച രാത്രി. 3 മാസം pregnant ആയ അവളെ, അവൾ ജീവൻ തുല്യം സ്നേഹിച്ചവർ എല്ലാം കൈയൊഴിഞ്ഞ രാത്രി. അവന്റെ വീടിന്റെയും മനസ്സിന്റെയും വാതിൽ അവൾക്ക് നേരെ കൊട്ടിയടക്കപ്പെട്ട രാത്രി. കുത്തിയൊലിക്കുന്ന മഴയിൽ നടുത്തെരുവിൽ, പിടിച്ചണയ്ക്കാൻ ഒരു തോളുപോലും ഇല്ലാതെ, കരയാൻ കണ്ണിൽ കണ്ണുനീർ ഇല്ലാതെ തരിച്ചു നില്കേണ്ടിവന്ന നാൾ. എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും അവൾടെ നെഞ്ചിനെ കൊളുത്തിവലിക്കുന്ന ഓർമ്മകൾ. കണ്ണിൽ നിന്നും അവൾ അറിയാതെ ഒഴുകിയ ഒരു തുള്ളി കണ്ണീര് ഇടം കൈ കൊണ്ട് തുടച്ച് അവൾ ഒന്ന് പുഞ്ചിരിച്ചു.
"എത്ര കിട്ടിയാലും നീ പഠിക്കില്ല മിത്ര. നീ അവനെ സ്നേഹിച്ചു എന്നതാണ് ഈ ജീവിതത്തിൽ നീ ചെയ്ത ഏറ്റവും വല്യ തെറ്റ്. അതിന് അനുഭവിക്കേണ്ടത് എല്ലാം നീ അനുഭവിച്ചില്ലേ, ഇനിയും അവനെ ഓർത്തു കരയണോ.... No, you shouldn't. He's not worth your tears മിത്ര." അവൾ അവളുടെ മനസ്സിനെ വീണ്ടും പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു.
" ഇല്ല സിദ്ധാർത്ഥ്, ഞാൻ ഒരിക്കലും എന്റെ കുഞ്ഞിനെ നിനക്കു വിട്ടു തരില്ല. നിന്നെ ഞാൻ അത്രക്ക് വെറുക്കുന്നുണ്ട്. സച്ചു എന്റെ മോളാ, എൻറെ മാത്രം, She's Only mine." അതും പറഞ്ഞ് മിത്ര പൊട്ടിക്കരഞ്ഞു. എത്ര ഉരുക്കു പോലെ നിൽക്കാൻ ശ്രമിച്ചാലും ആ അമ്മയുടെ മനസ്സിടറുന്നത് അവളുടെ മകളെ ഓർത്തു മാത്രമാണ്, പിന്നെ അവൻ സമ്മാനിച്ച ഓർമ്മകൾ അവളെ വീർപ്പുമുട്ടിക്കുമ്പോഴും.
*****
ഇതേ സമയം, മൈലുകൾക്ക് അപ്പുറം.....
Chennai City
ഒരു High end അപ്പാർട്മെന്റിലെ ഇരുളടഞ്ഞ മുറിയിൽ 4 ചുമരുകൾക് നടുവിൽ, മദ്യകുപ്പികൾക്കിടയിൽ ഭ്രാന്തനെ പോലെ ഒരു മനുഷ്യൻ. കണ്ണുകൾ കുഴിഞ്ഞ്, കുറ്റി താടിയും ജടപിടിച്ച മുടിയും, മുഷിഞ്ഞ വസ്ത്രവുമായി, താഴെ തളർന്ന് ഇരിക്കുന്ന ഒരാൾ.
" മിത്രാ....". അതെ അയാൾ ഇന്നും കുടിച്ചു, അവളുടെ ഓർമകളെ മനസ്സിൽ നിന്ന് മായ്ക്കാൻ ആവാതെ, ലഹരിയിൽ കൂപ്പുകുത്തി ജീവച്ഛവം പോലെ ജീവിക്കുന്ന ഒരു മനുഷ്യൻ. അയാൾ എന്തൊക്കെയോ പുലമ്പുന്നുണ്ട് അതോ കരയുകയാണോ?? .... മനസ്സിന്റെ സങ്കടം കുടിച്ചാൽ മാറുമെന്ന് ഏതോ വിഡ്ഢി പറഞ്ഞത് വിശ്വസിച്ച് ഇരിക്കയാണ് അയാൾ. ഇന്നും തീരാത്ത ദുഃഖവും പേറി.
""മിത്രാ, നിന്നെ എനിക്ക് ഒരിക്കൽ കൂടി കാണാൻ ആകുമോ? I know, what I did to you was wrong, and you can never forgive me for that. പക്ഷെ എനിക്ക് ഇനിയും കഴിയില്ല മിത്രാ. നീയില്ലാതെ ഒരു നിമിഷം കൂടി ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല മിത്രാ. മിത്ര..... Please come back to me....come bak t mi" അയാളുടെ നാവു കുഴയുന്നുണ്ട് ... എങ്കിലും എന്തൊക്കെയൊ നിർത്താതെ പുലമ്പി അയാൾ അവിടെ തന്നെ വീണുകിടന്ന് ഉറങ്ങിപ്പോയി.
*****
Enikkariyam chapter valare short aan enn. Njan urakkam varathe kidakkunna time ezhuthiyath aan ith.
Angane adutha oru imp character koode vannirikkukayan kuttans. Aal Ara entha ennokke vishadamay varunna chaptersil parayam. Appo ini pakkum varekkum vanakkam....
Kuttans entha vote cheyyanoru madi, onnu cheythekkenne, ningade Mimi pavalle.....pwease pwease pwease 🥺🥺
KAMU SEDANG MEMBACA
സ്വാസിക (Swasika)
Fiksi Penggemarമിത്ര: അവളുടെ മുഖം കാണുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നു, അവളെ കൊഞ്ചിക്കുമ്പോഴും ഉള്ളിൽ ആളുന്നത് നിന്നോടുള്ള വെറുപ്പാണ് സിദ്ധാർത്ഥ്. ***** സിദ്ധാർത്ഥ്: നീ എവിടെയാണ് മിത്ര? എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനാണ് ഞാനിന്ന്. നിന്നെ നോവിച്ചതിൻ്റെ ഒരംശം...