മിത്ര: അവളുടെ മുഖം കാണുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നു, അവളെ കൊഞ്ചിക്കുമ്പോഴും ഉള്ളിൽ ആളുന്നത് നിന്നോടുള്ള വെറുപ്പാണ് സിദ്ധാർത്ഥ്.
*****
സിദ്ധാർത്ഥ്: നീ എവിടെയാണ് മിത്ര? എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനാണ് ഞാനിന്ന്. നിന്നെ നോവിച്ചതിൻ്റെ ഒരംശം...
അങ്ങനെ നമ്മുടെ മമ്മിയും മോളും അവരുടെ trip start ചെയ്തു, from Kottayam to Vagamon. ഒരു ചെറിയ oneday trip ആണ്. ഉച്ചക്ക് പോയി രാത്രി ആകുമ്പോളേക്കും തിരിച്ച് വരുന്ന പോലെ.
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
വൈകിട്ട് ഒരു 3.30 മണിയോടെ രണ്ടാളും വാഗമൺ എത്തി. അവിടെ pine valley, മൊട്ടക്കുന്ന് ഒക്കെ കണ്ട് മിത്രയും സച്ചുവും കുരിശുമല പള്ളിയിലേക്ക് വെച്ച് പിടിച്ചു. (യാത്രാ വിവരണങ്ങളിൽ തെറ്റ് ഉണ്ടാവാം. Please അറിവില്ല പൈതൽ ആയ് കണ്ട് അങ്ങ് ക്ഷമിച്ചേരെ 😁) .
പക്ഷേ പോകുന്ന വഴി ഒരു ചിന്ന problem. Car പണി കൊടുത്തു. "എനിക്കിനി വയ്യേ" എന്നും പറഞ്ഞ് ആൾ അങ്ങ് നടുറോട്ടിൽ കിടന്നു.
മിത്ര: ആഹാ എന്താ timing. സച്ചുട്ടോ ഇപ്പൊ എന്നാ ചെയ്യും? നീ ഇവിടെ ഇരിക്ക് mummy അടുത്ത് വല്ല വർക്ക്ഷോപ്പും ഉണ്ടോന്ന് നോക്കട്ടെ.
മിത്ര അവിടെ കണ്ട ഒരു ചായക്കടയിലെ ചേട്ടനോട് അന്വേഷിക്കുന്നു.
ചേട്ടൻ: അയ്യോ മോളെ ഇവിടെ അടുത്തുള്ള വർക്ക്ഷോപ്പ് ഇനി 5km കഴിഞ്ഞാ. അല്ല നിങ്ങൾ എവിടെന്ന?
മിത്ര: അത് ചേട്ടാ, ഞങ്ങൾ കോട്ടയത്തുന്ന. Weekend ആയത് കൊണ്ട് മോളേം കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങിയതാ. അതിപ്പോ ഇങ്ങനേം ആയ്.