6

232 34 27
                                    

Orupad late aayi ennariyam. Enthayalum njan iniyum valichu neetanilla. Namuk nammude storylekk poyekkam... alle kuttans?



*****


കാറിന് ഉള്ളിൽ; അലക്സ് കാർ ഡ്രൈവ് ചെയ്യുന്നു, മിത്ര ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. എന്നാൽ ഇവരുടെ ഈ മൗനം ഒന്നും പിടിക്കാതെ ഒരാള് back സീറ്റിൽ ഇരിപ്പുണ്ട്, വേറെ ആര് നമ്മുടെ സച്ചുട്ടൻ തന്നെ. കുറച്ച് നേരം കഴിഞ്ഞപ്പോൾ പാവം ഉറങ്ങിപ്പോയി, എത്രയെന്ന് വെച്ചാ ഇങ്ങനെ ഇരിക്ക? പിന്നെ യാത്രാക്ഷീണവും ഉണ്ടല്ലോ.


അവർക്കിടയിൽ തങ്ങി നിന്ന awkward silence മുറിക്കാൻ എന്നോണം അലക്സി സംസാരിച്ചു തുടങ്ങി.


"മിത്ര കൊച്ചെ, നീയെന്നാ ഒന്നും മിണ്ടാത്തത്. ആ പഴയ കിലുക്കാം പെട്ടി ഇതെവിടെ പോയി?"


മിത്ര അലക്‌സിനെ നോക്കി, ഒരു ചിരി പാസ്സ് ആക്കി. "ആ പഴയ മിത്ര മരിച്ചു മണ്ണടിഞ്ഞിട്ട് നാളേറെ ആയ് അലക്സി. സാഹചര്യങ്ങൾ എന്നെ ഇന്നീ കാണുന്ന മിത്ര ആക്കി മാറ്റി, ഇനിയൊരു തിരിച്ച് പോക്ക്.... ഏയ്... അതുണ്ടാവില്ല."


Alex (തെല്ല് സങ്കടത്തോടെ) : നീ ഇപ്പോഴും കഴിഞ്ഞതൊക്കെ...


Mithra: ഞാൻ അതൊക്കെ ഏങ്ങനെ മറക്കാനാണ് അലക്സി. ഇല്ല, ഒരിക്കലും അതൊന്നും എൻ്റെ മനസ്സിൽ നിന്ന് മായില്ല.


ഇതും പറഞ്ഞ് മിത്ര അവളുടെ നോട്ടം  വീണ്ടും പുറത്തേക്ക് ആക്കി. പിന്നെ ഒന്നും പറയാൻ അലക്സിന് തോന്നിയില്ല. അവൻ ഡ്രൈവിങ് തുടർന്നു.



🎶എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു......🎶 ആരും പേടിക്കണ്ട അലക്‌സിൻ്റേ ഫോൺ ചെറുതായി ഒന്ന് റിംഗ് ചെയ്തതാ. അലക്സ് ഫോൺ എടുത്ത് നോക്കി, എന്നിട്ട് പതിയെ വണ്ടി side ആക്കി call attend ചെയ്തു.

Alex: ആടി പറഞ്ഞോ.


OTP: നിങ്ങൾ കൊച്ചിൻ്റെ മരുന്ന് വാങ്ങാൻ പോയിട്ട് ഇതെത്ര നേരമായി മനുഷ്യാ? നിങ്ങക്ക് ഇങ്ങോട്ട് വരാറായില്ലെ?

സ്വാസിക (Swasika)Where stories live. Discover now