Nammal kurachayalle kanditt. Manapporvam Ezhuthanjathalla mind athra ok aayirunnilla🤧. Pinne Enthokkeyan viseshangal kuttans. Alla bakki kadha ariyande pillere, enna makkal baa. Namk kadha kekkam.
Kazhinja episodil nammal mithraye oral Vann ketipidichidathalle nirthiyath. Avar kurach neram koode angane nilkkatte. Namk ippo veroru sthalam vare poyitt varam.
******
Chennai
തെന്നിന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു award night. വിണ്ണിലെ താരങ്ങൾ മണ്ണിലേക്ക് ഇറങ്ങിവന്ന രാത്രി. നമുക്കിവിടെ front ൽ നിന്നിട്ട് ഒരു കാര്യവുമില്ല. നമുക്ക് എത്തിനോക്കേണ്ടത് Backstage ലേക്കാണ്.
അവിടെയതാ ഒരു മനുഷ്യൻ ,മദ്ധ്യവയസ്കൻ ആണ് , ആകെ വെപ്രാളപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. കൈയ്യിൽ ഒന്നുരണ്ട് മൊബൈൽ ഫോണുകൾ നിർത്താതെ ബെല്ലടിക്കുന്നുണ്ട്. ഓട്ടത്തിനിടെ എതിരെ വരുന്നവരെ നോക്കി ഒരു ചിരി പാസ്സാക്കുന്നുണ്ടെങ്കിലും അയാളുടെ ശ്രദ്ധ മുഴുവൻ കൈയ്യിൽ ഇരുന്ന മറ്റൊരു ഫോണിൽ ആയിരുന്നു. ധൃതിപ്പെട്ട് ആരെയൊ വിളിക്കുകയാണ് കക്ഷി. "Come on Pickup.." എത്ര തവണ റിംഗ് ചെയ്തിട്ടും എതിർവശത്ത് നിന്നൊരു പ്രതികരണം ഉണ്ടായില്ല.
"Hello Sreedhar ji, എന്താണിത്ര തിരക്ക് ? അല്ല നമ്മുടെ കലാകാരൻ എത്തിയില്ലേ?"
Sreedharan : ആരിത് മാധവേട്ടനോ, ഞാൻ അവനെത്തന്നെയാ Try ചെയ്യുന്നത് പക്ഷേ call എടുക്കുന്നില്ല "
Madhavan: പതിവ് കലാപരിപാടിയിൽ ആയിരിക്കും. ഏതെങ്കിലും ബാറിൽ പോയ് അന്വേഷിച്ച് നോക്ക്, കണ്ട് കിട്ടാതെ ഇരിക്കില്ല. എത്ര കഴിവുണ്ടായിട്ട് എന്താ, ഇങ്ങനെയും ഉണ്ടോ ഒരു കുടി ?
ഇതു കേട്ടു ശ്രീധരന്റെ മുഖമൊണ് വാടി. പക്ഷേ അയാൾ പറഞ്ഞതിൽ എന്താ തെറ്റ് എന്ന് ചിന്തിച്ച് ഒരു നെടുവീർപ്പിട്ടുകൊണ്ട് അയാൾ പറഞ്ഞു " മാധവേട്ടാ ഞാൻ അവന്റെ ഡ്രൈവറെ ഒന്ന് വിളിച്ച് നോക്കട്ടെ . നമുക്ക് പിന്നീട് കാണാം." ഇത്രയും പറഞ്ഞ് അയാൾ വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു.
"ഇവനിതെന്താ call എടുക്കാത്തത് ?" Frustrated ആയ ആ മനുഷ്യൻ ഉടൻ തന്നെ മറ്റൊരു നമ്പർ dial ചെയ്തു. 2 റിംഗിന് ഉള്ളിൽ തന്നെ call കണക്റ്റ് ആയി.
YOU ARE READING
സ്വാസിക (Swasika)
Fanfictionമിത്ര: അവളുടെ മുഖം കാണുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നു, അവളെ കൊഞ്ചിക്കുമ്പോഴും ഉള്ളിൽ ആളുന്നത് നിന്നോടുള്ള വെറുപ്പാണ് സിദ്ധാർത്ഥ്. ***** സിദ്ധാർത്ഥ്: നീ എവിടെയാണ് മിത്ര? എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനാണ് ഞാനിന്ന്. നിന്നെ നോവിച്ചതിൻ്റെ ഒരംശം...