"അവൾക്ക് വട്ടാ, IIM ഇൽ പഠിത്തം canada യിൽ ജോലി എന്നൊക്കെ പറഞ്ഞിട്ട് എന്താ, കിട്ടുന്ന കാശ് മുഴുവൻ ഇങ്ങനെ നാട് തെണ്ടിനടന്ന് തീർക്കുവല്ലേ "
"അമ്മ രാവിലെ തന്നെ നിന്റെ ചരിത്രം വിളിച്ചു പറയാൻ തൊടങ്ങിട്ടുണ്ടല്ലോ "
ചിരിച്ചു കൊണ്ട് ശ്യാമ പറഞ്ഞു കിച്ചൻ സ്ലാബിൽ നിന്ന് പതുക്കെ ഇറങ്ങികൊണ്ട് ഞാൻ അവൾക്കരികിലേക് നടന്നു
"ഓ അത് പതിവാ, പഠിച്ചിരുന്ന കാലത്ത് ജോലി കിട്ടികഴിഞ്ഞ നിനക്കിഷ്ടോള്ള പോലെ ജീവിച്ചോന്ന് പറഞ്ഞിരുന്ന ആൾക്കാരാ, രാഷ്ട്രീയക്കാർ കാൽ മാറുവോ ഇത് പോലെ "
ഒരു ദോശ പ്ലേറ്റിൽ ആക്കികൊണ്ട് ഞാൻ തിരിച്ചു നടന്നു"ഒരു കുടുംബം ഒക്കെ വേണന്നു തോന്നണില്ലെ അനു നിനക്ക് "
ശ്യാമ ചോദിച്ചു ആ മുഖത്തെ ഗൗരവം ഞാൻ ശ്രദ്ധിച്ചിരുന്നു"അതിനൊക്കെ ഇനീo സമയണ്ട് "
"മേമ്മ പറയണത് ശെരിയാ നിനക്ക് വട്ടാ
"ഞാൻ അതിനൊന്ന് ചിരിച്ചു കൊടുത്തു
------------
രാത്രി ടെറസിൽ ഇരിക്കുകയാണ് എല്ലാവരും
അസോസിയേഷന്റെ ന്യൂ ഇയർ ആഘോഷമാണ്"അവനും എത്തീട്ടുണ്ട് "
ഒരു കള്ള ചിരിയോടെയാണ് ശ്യാമ അത് പറഞ്ഞത്"ഓ അയാൾക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ "
"ചോദിച്ച് നോക്ക് നിന്നെ പോലെ ഊര് തെണ്ടി നടക്കുവായിരിക്കും, പറ്റാണേങ്കി
ഒരു ജീവിതോം കൊട്ത്ത് നോക്ക് ചെലപ്പോ നന്നായല്ലോ, അല്ല നിന്റെ first love അല്ലെ ""ഒന്ന് പോടി "ഞങ്ങൾ ചിരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് The so called first love ഞങ്ങളുടെ അടുത്തേക്ക് വന്നത്
"Hi"
"ആ ഇതാര് അച്ചുവോ നമ്മളെയൊക്കെ അറിയുവോ " ശ്യാമ അവനോട് ചോദിച്ചു
"നിന്നെയൊക്കെ മറക്കാൻ പറ്റുവോ കുരുട്ടെ "അവൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു
"കുരുട്ട് നിന്റെ --പഴയ കൂട്ടുകാരൻ ആണ് പോലും ഒന്ന് വിളിക്ക കൂടി ഇല്ല സാധനം "
"സമയം ഇല്ലാത്തോണ്ടല്ലെടി ക്ഷേമിച്ച്കള, അല്ല നീ എപ്പോ വന്നു "ആ ചോദ്യം എന്നോടായിരുന്നു