I CAN'T LOVE HIM...132👶

1.7K 113 609
                                    

💫പാലോട് തറവാട്💫

തറവാടിന് അകത്തും മുറ്റതും തൊട്ടരികിലുള്ള ഔട്ട്‌ ഹൌസിലും വീടിനകത്തുമായി നിറഞ്ഞു നിൽക്കുന്ന പോലീസ്‌കാർ.... ഗേറ്റ്നു വെളിയിലായി തടിച്ചു കൂടിയിരിക്കുന്ന അയൽവാസികളും മറ്റു വീടുകളിൽ നടക്കുന്ന കാര്യമെന്തെന്ന് അറിയാനുള്ള ആകാംഷയോടെ തടിച്ചു കൂടിയിരിക്കുന്ന നാട്ടുകാരും....

വീടിനുള്ളിൽ ഹാളിലായി കുടുംബാഗങ്ങൾ എല്ലാം ഒത്തു കൂടിയിട്ടുണ്ട്...
പോലീസ് റൈഡ് ആണ്... മാത്യുവിന്റെ ജയിൽ ചാടലുമായി ബന്ധപെട്ടു എല്ലായിടത്തും നടത്തുന്ന തിരച്ചിലുകൾ.....

കമ്പനി.., ഗസ്റ്റ് ഹൌസ്.., ഫാക്ട്ടറി.., മാത്യുവിന്റെ വീട്..., റൂണിയുടെ തറവാട്... അങ്ങനെ തുടങ്ങി പാലോട് തറവാട്മായി ബന്ധപ്പെട്ട എല്ലാം സ്ഥാപന ജംഗമ വസ്തുകളിലും ഒരേ സമയം നടക്കുന്ന തിരച്ചിൽ.......

അതിനെ കവർ ചെയ്യാനും ലൈവ് ന്യൂസ്‌ ഇടാനുമായി മീഡിയാസും വീടിനു വെളിയിൽ തമ്പടിച്ചിരിക്കുന്നു.....

" ചേട്ടായീ... ഇവർ വീട് സെർച്ച്‌ ചെയ്യുന്നത് ഓക്കേ... ഈ കാബോർഡും മേശയുടെ ഡ്രോയറുമൊക്കെ എന്തിനാ നോക്കുന്നത്....? ഒടിച്ചു മടക്കി അതിനുള്ളിൽ കയറ്റി വെയ്ക്കാൻ അങ്കിൾ എന്താ കാലൻ കുടയാണോ.........? "

തൊട്ടടുത്തിരിക്കുന്നവന്റെ ചോദ്യം...!!
റൂണി മാത്രം അല്ല... അവനരികിൽ ഇരുന്നിരുന്ന അലോഷിയും പ്രയാഗിനെ ഒന്ന് നോക്കി...പോലീസ്‌കാർ അരിച്ചു പെറുക്കുന്ന തന്റെ റൂമിലേക്ക് ഹാളിലെ സോഫയിൽ ഇരുന്നു എത്തി നോക്കികൊണ്ടാണ് ചോദ്യം.....

അവനായി അവർ മറുപടി ഒന്നും തന്നെ കൊടുത്തില്ല...പ്രയാഗിനെ ഒന്ന് നോക്കി ഒരു മുഷിച്ചിലോടെ റൂണി തന്റെ അപ്പന്റെ തോളിലേക്ക് ചാരി.....

രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് തന്നെ പോലീസിനെ കണി കണ്ട് കൊണ്ടാണ്... ഉറക്കത്തിൽ നിന്ന് നേരെ എഴുന്നേറ്റു വന്നിരിക്കുന്നതാണ് ഹാളിൽ.... അതിന്റെതായ ഉറക്ക ക്ഷീണം അവനിൽ ഉണ്ടായിരുന്നു.......

I CAN'T LOVE HIM... ????Where stories live. Discover now