" ലൂക്ക്.... "
" ലൂക്കാ..... "
" ലൂക്കാച്ചാ..... "
ചെവിയിൽ തുടരെ... തുടരെ.... പതിയുന്ന ശബ്ദത്തിനൊപ്പം ..മുടിയിഴകൾ മുഖത്ത് ഉരുമി ഉറക്കം തടസപ്പെടുത്തി തുടങ്ങിയ നേരമാണ് അവൻ പതിയെ കണ്ണുകൾ ചിമ്മി തുറക്കുന്നത്.........
കണ്ണുകൾ തിരുമി മുഖം ചുളിച്ചു കൊണ്ട് നേരെ നോക്കിയതും കാണുന്നത് ബാത്ത് ടവലും ചുറ്റി മുന്നിൽ വന്നു നിൽക്കുന്നവനെ.........
" Good Morning Sir......"
കണ്ണ് തുറന്ന ഉടനെ തന്നെ വിഷ് ചെയ്യുന്നവനെ കണ്ടതും അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു...... ഉറക്കത്തിന്റെ ആലസ്യം പൂർണമായും മാറിയിട്ടില്ലെങ്കിലും അവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്നു നോക്കി.......
ഒരു ബാത്ത് ടവൽ മാത്രം ആണ് അവന്റെ വേഷം... കുളി കഴിഞ്ഞു ഇറങ്ങിയതേയുള്ളു എന്ന് അറിയിക്കാനെന്ന മട്ടിൽ തലമുടിയിലും ശരീരത്തിലും വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നു.......
തന്റെ മുഖത്ത് തട്ടിയ നനവും മുടിയിൽ നിന്ന് പറ്റിയതാവണം.... അവനൊന്നു നെറ്റി ചുളിച്ചു കൊണ്ട് മുഖം അമർത്തി തുടച്ചു.
" നീ രാവിലെ തന്നെ കുളിച്ചോ ആദീ...... "
അവനെയൊന്ന് അടിമുടി നോക്കി കൊണ്ടാണ് ചോദിച്ചത്.... അത് കണ്ടതും ആദിയും സ്വയം ശരീരതിലേക്ക് ഒന്ന് നോക്കി.......
" ഹാ കുളിച്ചു....നിനക്കിന്നു വീട്ടിൽ പോകണമെന്നൊക്കെ പറഞ്ഞിരുന്നില്ലേ... എന്നിട്ട് എന്താണെടാ എഴുന്നേൽക്കാത്തത്.... എത്ര നേരമായി വിളിക്കുന്നു..... വേഗം എഴുന്നേൽക്ക്... കുളിച്ചു ഫ്രഷ് ആവണ്ടേ............. "
" കുളിക്കാനോ... ഇത്രയും രാവിലെ ഈ തണുപ്പത്തോ........ "
ആദി ചോദിക്കുന്നത് കേട്ടതും ലൂക്ക ഒന്ന് കൂടെ കംഫര്ട്ടിനുള്ളിലേക്ക് വലിഞ്ഞിരുന്നു...... ഉറക്കം എഴുന്നേറ്റയുടനെ ഇങ്ങനെ ചങ്കിൽ കുത്തുന്ന വാർത്തമാനമൊക്കെ പറഞ്ഞാൽ എങ്ങനെ കേട്ട് ഇരിക്കും........
KAMU SEDANG MEMBACA
I CAN'T LOVE HIM... ????
Fiksi PenggemarICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്െ ചെയ്തു പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു