𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 168

1.4K 126 358
                                    


" ആദി... "

സോഫയിൽ ഇരിക്കുന്നവനെ അവൻ വിളറിയ ചിരിയോടെ നോക്കി...അപ്പച്ചനും അന്നമ്മച്ചിക്കും അരികിൽ സോഫയിൽ ഇരിക്കുന്നവൻ...

തറവാട്ടിലെ ആളുകളെല്ലാം അവന് ചുറ്റും കൂടിയിട്ടുണ്ട്.. വർക്കിച്ചൻ ഒഴികെ...

" നിനക്കൊന്ന് പറയത്തില്ലായിരുന്നോ ലൂക്കാച്ചാ.. എന്നാ ആ കൊച്ചിന് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചു ഉണ്ടാക്കി വെക്കാമായിരുന്നു....
ഇതിപ്പോൾ ഇവിടെ ഉണ്ടാക്കിയെക്കുന്നതൊക്കെ ഇഷ്ടമുള്ളതാണോന്ന് എങ്ങനെ അറിയും...? "

അന്നമ്മച്ചി പരിഭവത്തോടെ അവനെ നോക്കി... അവരുടെ വിഷമം അത് മാത്രം ആയിരുന്നു...
ആദിയെ ആദ്യമായിട്ട് കാണുന്നതാണ്.. അവൻ ആദ്യമായിട്ടാണ് കേരളത്തിൽ വരുന്നത് പോലും...

എന്നിട്ടും തന്റെ കൊച്ചു മകന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്നവനെ മനസറിഞ്ഞു സ്വീകരിക്കാൻ കഴിയാതിരുന്നതിന്റെ പരിഭവം....

" സൂസനെങ്കിലും വിളിച്ചപ്പോൾ ഒന്ന് സൂചിപ്പിച്ചാൽ മതിയായിരുന്നു.. രണ്ട് പേരും പറഞ്ഞില്ല... "

അവർക്കൊപ്പം ആൻസിയും വല്ലായിമയോടെ പറഞ്ഞു....

" അയിന് സൂസിയാന്റി ഒന്നും അറിഞ്ഞിട്ടുണ്ടാവില്ലെന്നേ.. ആദി ചേട്ടൻ ഇസ ചേട്ടായിയെ കാണാതെ മിസ്സ്‌ അടിച്ചപ്പോൾ ഓടി വന്നതായിരിക്കും അല്ലെ.... "

സോഫയിൽ ഇരിക്കുന്നവനെ നോക്കി സോഫിയ നാണത്തോടെ പറഞ്ഞു.. വർക്കിച്ചന്റെ ഇളയ സന്താനമാണ്.. കൊച്ചുമക്കളിൽ ഏറ്റവും ഇളയത്....

ആള് പത്താം ക്ലാസ്സിൽ എത്തിയിട്ടേയുള്ളൂ.. പക്ഷെ നാവ് അതും കടന്നു pg എടുക്കാനോളം ആയിട്ടുണ്ട്... വായിൽ നിന്നും വീഴുന്നതിനൊന്നും യാതൊരു ലൈസൻസും ഇല്ല...

മുതിർന്ന ആളുകൾക്കിടയിൽ നിന്ന് വലിയ വർത്താനം പറയുന്നവളെ എല്ലാവരും ഒന്ന് ഇരുത്തി നോക്കി...

" മിണ്ടാതിരിക്ക് പെണ്ണെ... "

ആൻസി തന്റെ മുട്ട് കൈ കൊണ്ട് സോഫിയുടെ കയ്യിലൊന്ന് തട്ടി  ആരും കാണാതെ പിറുപിറുത്തു...

I CAN'T LOVE HIM... ????Donde viven las historias. Descúbrelo ahora