" ARTHUR... ARTHUR WILLIAM..... "
തങ്ങൾക്ക് മുന്നിലേക്ക് സ്റ്റെപ്പുകൾ ഇറങ്ങി നടന്നു വരുന്നവനെ കാണെ ഫർണാണ്ടോയുടെയും മാർട്ടിന്റെയും ചുണ്ടുകൾ ഒരുപോൽ മന്ത്രിച്ചു........
ബെഞ്ചമിനിലും ഞെട്ടൽ ആയിരുന്നു.....
വല്ലാത്തൊരു ഭാവത്തോടെ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി പോയി........
വെളിയിൽ അപ്പോഴും വെടിയൊച്ചകൾ മുഴങ്ങി കേൾക്കുന്നുണ്ട്.....
അവിടെ എന്ത് സംഭവിക്കുന്നെന്ന് അറിയില്ല... അതിനെക്കുറിച്ചൊർത്തു വേവലാതി പെടാനോ അവിടെക്കാനായി നോക്കാനോ കഴിയുന്നില്ല...
അതൊന്നും അവർ കേട്ടത് തന്നെ ഇല്ലെന്ന് വേണം പറയാൻ.....
കണ്ണുകളും കാതും മനസും ശരീരവും ചിന്തകളുമെല്ലാം..... ഒരുവനിലേക്ക് മാത്രം ഒതുങ്ങി പോയി......
പടികൾ ഇറങ്ങി തങ്ങൾക്ക് മുന്നിലേക്ക് വരുന്നവനിലേക്ക്........
അവന്റെ കണ്ണുകളിലെ ഭാവം.... അവന്റെ ചുണ്ടിൻ കോണിൽ വിടർന്ന പുച്ഛം നിറഞ്ഞ ചെറു ചിരി.... എല്ലാത്തിനുമുപരി അവൻ പറയുന്ന വാക്കുകൾ....
"A time to love and a time to hate;
A time for war and a time for peace...."
"സ്നേഹിക്കാനും വെറുക്കാനും ഒരു സമയം, യുദ്ധത്തിനും സമാധാനത്തിനും ഒരു സമയം.. "
അതൊരു ഇടിത്തീ പോൽ അവരുടെ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു......ഫർണാണ്ടോയുടെ മുഖം വിളറി വെളുത്തു..
അവനിൽ നിന്നും ഇനിയുണ്ടാകാൻ പോകുന്ന പ്രതികരണം... അയാളെ വല്ലാതെ ഭയപ്പെടുത്തിയപ്പോൾ മാർട്ടിൻ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.......ഓസ്ട്രേലിയയിൽ ആണെന്ന് താൻ കരുതിയിരുന്നവൻ ഇതാ തനിക്ക് മുന്നിൽ വന്നു നിൽക്കുന്നു....
Arthur എങ്ങും പോയിരുന്നില്ലെന്നുള്ള ഇസയുടെ വാക്കുകൾ സത്യം വെയ്ക്കുന്നതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്....
YOU ARE READING
I CAN'T LOVE HIM... ????
FanfictionICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്െ ചെയ്തു പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു