𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 165

737 105 85
                                    


" ഹാ.. നീ രാവിലെ തന്നെ എഴുന്നേറ്റു എവിടെ പോയിരുന്നതാ.. ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടില്ല.. മുറ്റത് കാർ കാണാഞ്ഞപ്പോൾ ഞാൻ കരുതി മന്ഷനിൽ എത്തിയെന്നു... "

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഡോർ തുറന്നതും തനിക്ക് മുന്നിൽ നിൽക്കുന്നവനെ കാണെ ശിവ കാര്യം തിരക്കി...

" എനിക്കൊരാളെ കാണാൻ ഉണ്ടായിരുന്നു... "

" ആരെ... "

ശിവ വീണ്ടും സംശയത്തോടെ ചോദിച്ചുവെങ്കിലും ആദി ഒന്നും പറഞ്ഞില്ല... ശിവയെ ഒന്ന് നോക്കികൊണ്ടവൻ ഉള്ളിലേക്ക് കടന്നു...

തന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ലെങ്കിലും ആദിയുടെ മുഖത്തെ ഗൗരവത്തിൽ നിന്നും അവൻ ഏകദേശം കാര്യങ്ങൾ മനസിലാക്കിയെടുത്തു...

അതിനെക്കുറിച്ചൊന്നും അവൻ ചോദിച്ചില്ല.. കാരണം കൂടിക്കാഴ്ച് നല്ലതായിരുന്നതിന്റെ യാതൊരു സൂചനയും ആദിയിൽ ഇല്ല...

അങ്ങനെയുള്ളപ്പോൾ വെറുതെ ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട.. പറയാനുള്ളതാണെങ്കിൽ തന്നോട് പറയും...

ഹാളിലെ സോഫയിൽ ഇരിക്കുന്നവനെ നോക്കി തലക്കുടഞ്ഞു കൊണ്ടവൻ ഡോർ ലോക്ക് ചെയ്തു..

" Ray.. എവിടെ...? "

തിരികെ കിച്ചണിലേക്ക് നടക്കാനൊരുങ്ങവേയാണ് ആദിയുടെ ചോദ്യം അവൻ കേൾക്കുന്നത്...

" അവൻ രാവിലെ തന്നെ വീട്ടിലേക്ക് പോയി.. "

ശിവ അവനെ നോക്കി ചുമൽ കൂച്ചി.. ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു...

" വീട്ടിലേക്കോ.. എനിക്ക് അവനോട് സംസാരിക്കാൻ ഉണ്ടായിരുന്നു ശിവാ.. "

" അതറിയുന്നത് കൊണ്ട് തന്നെ അവൻ രാവിലെ പോയത്.. ഇന്നലത്തെ പ്രകടനം അത്രയ്ക്കുമുണ്ടായിരുന്നല്ലോ..  എന്ത് പറയാനുണ്ടെങ്കിലും വൈകുന്നേരം ഗസ്റ്റ്‌ ഹൗസിലേക്ക് വരാമെന്ന് നിന്നോട് പ്രത്യേകം പറയാൻ പറഞ്ഞു... "

I CAN'T LOVE HIM... ????Kde žijí příběhy. Začni objevovat