𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 164

884 101 71
                                    

രാത്രിയിലെ അത്താഴ സമയം....

കിച്ചണിൽ ഉണ്ടാക്കി വെച്ചിരുന്നത് ഓരോന്നായി ഹാളിലെ ഡെയിനിങ് ടേബിളിൽ നിരത്തി വെയ്ക്കുന്നതിനിടെ അഭി തൊട്ടപ്പുറം കൂടിയിരിക്കുന്നവരെ നോക്കി.....

വലിയൊരു ഹാളിനെ കർട്ടന്റെ മറയാൽ സപ്പറേറ്റ് ചെയ്തിരിക്കുന്നതാണ്... ഒറ്റ നോട്ടത്തിൽ കണ്ടാൽ ഡെയിനിങ് ഹാളും ലിവിങ് റൂമുമായി തോന്നും....

ഡെയിനിങ് ടേബിളിൽ നിന്നും കുറച്ചു നീക്കിയിട്ടിരിക്കുന്ന സോഫയിൽ കൂട്ടം കൂടിയിരുന്നു ടീവിയിലെ ഏതോ പ്രോഗ്രാമിൽ മുഴുകിയിരിക്കുകയാണ് ലൂക്കും രാഹുലും...

" ഡാ... ദാ food എടുത്തു വെച്ചേക്കുന്നു... ആ ടീവി ഓഫ്‌ ചെയ്തിട്ട് വന്നു കഴിക്കാൻ നോക്ക്... "

അഭി അവരെ നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് വെള്ളമെടുക്കാനായി കിച്ചണിലേക്ക് നടന്നു....

കുറച്ചു നേരമായി അവൻ അതേ പല്ലവി ആവർത്തിക്കുന്നു....

രാത്രിയിലെ ഡിന്നർ റെഡി ആക്കാൻ സഹായത്തിനു വിളിച്ചുവെങ്കിലും രണ്ടാളും കേട്ട ഭാവം പോലുമുണ്ടായിരുന്നില്ല....

കഴിക്കാനായി വിളിക്കുമ്പോഴും അതേ പല്ലവി തന്നെ...

ഓരോ സാധനങ്ങളായി എടുത്തു ടേബിളിലേക്ക് കൊണ്ട് വരുമ്പോഴും അവൻ രണ്ട് പേരെയും ഓർമിപ്പിക്കും...

           കിച്ചണിൽ പോയി തിരിച്ചു വരുമ്പോൾ കാണാം അതേ സ്ഥാനത് ഒരു ചലനവുമില്ലാതെ ടീവിയിൽ മുഴുകി ഇരിക്കുന്നവരെ....

          ഈ തവണയും പതിവ് തെറ്റിയില്ല... വെള്ളമെടുത്തു അവൻ തിരിച്ചു വരുമ്പോഴും ലൂക്കും രാഹുലും സോഫയിൽ തന്നെ....

ഇവന്മാരെ കൊണ്ട്...

ടേബിളിൽ വെള്ളം നിറച്ച ജഗ്ഗു വെച്ച് കൊണ്ടവൻ രണ്ട് പേരെയും നോക്കി....

" ഡാ.... "

അഭിയുടെ ഉച്ചത്തിലുള്ള വിളിയിൽ രണ്ടാളും ഒന്ന് ഞെട്ടി....

I CAN'T LOVE HIM... ????Where stories live. Discover now