നേരം പുലർന്നു..
ശിവ രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി നന്ദ ഇപ്പോഴും നല്ല ഉറക്കത്തിൽ ആണ്.
ശിവ കട്ടിലിൽ കിടക്കുന്ന അവളെ ഒന്ന് നോക്കി എന്നിട്ട് അവൻ താഴെ ഹാളിലേക്ക് പോയ്.
ശിവ :അമ്മേ..
സിത :നീ എഴുന്നേറ്റോ ഇന്നാ ചായ
ശിവ ചായ വാങ്ങി.
സിത :മോള് എഴുന്നേറ്റോ
ശിവ :ഇല്ല നല്ല ഉറക്കത്തിലാ
സിത :രാവിലെ നിങ്ങക് മോടെ വീട്ടില് പോകാൻ ഉള്ളതല്ലേ
ശിവ :മ്മ് പോണം.
സിത:മ്മ് എന്നാ ചായ കുടിക്ക്
സിത ശിവടെ റൂമിലേക്ക് പോയ്.
നന്ദ കട്ടിലിൽ നല്ല ഉറക്കത്തിൽ കിടക്കുവാണ്.സിത അവൾക്ക് അരികിലേക്ക് പോയ് അവളെ തട്ടി വിളിച്ചു.
സിത :മോളെ മോളെ എഴുന്നേക്ക്
നന്ദ :മ്മ്..
അവൾ എണീക്കാതെ തിരിഞ്ഞു കിടന്നുസിത :മോളെ നന്ദു എഴുന്നേറ്റെ സമയായി
നന്ദ കൈ കൊണ്ട് കണ്ണ് തിരുമി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു
സിത :മോളെ..ന്നാ ചായ
നന്ദ :മ്മ് അവൾ സിതടെ കൈയിൽ നിന്നും ചായ വാങ്ങി കുടുക്കാൻ തുടങ്ങി.
സിത:ചായ എങ്ങനെയുണ്ട്
നന്ദ :നന്നായിട്ടുണ്ട്
സിത :🙂
നന്ദ മുറിക്ക് ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു നോക്കി
സിത :മോള് ശിവയെ ആണോ നോക്കുന്നെ
നന്ദ :അ..അതേ ശിവ എന്തിയെ
സിത :അവൻ താഴെ ഹാളിൽ ഉണ്ട് മോള് വേഗം കുളിച്ച് റെഡി ആയി താഴേക്ക് വാ നിങ്ങക്ക് പോകാൻ ഉള്ളതല്ലേ
നന്ദ :എവിടെ പോകുന്ന കാര്യവ
സിത:മോടെ വീട്ടിലേക്ക് ഇന്നല്ലേ പോകുന്നെ അത് കൊണ്ട് ശിവ രാവിലെ എണീച്ചു റെഡിയായി ഇരിക്കുവാ