20💙

589 74 16
                                    

പിറ്റെ ദിവസം

അടുക്കളയിൽ

നിത്യ ഊണ്ണിന് വേണ്ട കറികൾ തയ്യാറാക്കി കൊണ്ട് ഇരിക്കുവാണ് നന്ദ നിത്യയെ സഹായിക്കുന്നുമുണ്ട്

നിത്യ :നന്ദ അതിൽ വെളുത്തുള്ളി ഇരിപ്പുണ്ടോ നോകിയെ

നന്ദ :ആ ചേച്ചി ഇതിൽ ഉണ്ട്

നിത്യ :എന്നാ കുറച്ച് വെളുത്തുള്ളി എടുത്ത് പൊളിച്ചു വെച്ചെക്ക്

നന്ദ :ആ ചേച്ചി

ആര്യ :ആ നിത്യ ചേച്ചി എന്തോ കാര്യം ആയിട്ട് ഉണ്ടാക്കുവാണല്ലോ എന്തുവാ ഈ ഉണ്ടാക്കുന്നെ

നിത്യ :രസം

ആര്യ :ഓ അല്ല നന്ദയ്ക്ക് കുക്ക് ചെയ്യാനാക്കെ അറിയുവോ

നന്ദ :കുറച്ചാക്കെ അറിയാം

ആര്യ :കുറച്ചേ അറിയുള്ളു എനിക്ക് കുക്ക് ചെയ്യാൻ നല്ലതുപോലെ അറിയാം സരവില്ല ഞാൻ പഠിപ്പിക്കാം

ആമി :ആ ബെസ്റ്റ് ഒരു ചായ പോലും നല്ല രീതിയിൽ ഉണ്ടാക്കാൻ അറിയാത്ത നി ആണോ ഇവളെ പഠിപ്പിക്കുന്നെ

ആര്യ :ഓ ആര് ഇത് ആമി തപ്പുരട്ടിയോ എന്താണോ ഇങ്ങോട്ട് എഴുന്നള്ളിയത്

ആമി :ഇവിടെ ഒരു പട്ടി കിടന്ന് കുരക്കുന്നു അതിന്റെ ഒച്ച കേൾക്കാൻ വയ്യാത്തത് കൊണ്ട് ഇറങ്ങിയതാ എന്തിയെ

നിത്യ :ഓ തുടങ്ങിയല്ലോ രണ്ടും കൂടെ

ആര്യ :അല്ല നിത്യ ചേച്ചി രാവിലെ ആരാ ഫുഡ്‌ ഉണ്ടാക്കിയെ

നിത്യ :ആ അതോ നന്ദയാ ഉണ്ടാക്കിയത്

ആര്യ :ഓ ചുമ്മാ അല്ല ആ ഫുഡ്‌ തീരെ കൊള്ളില്ലായിരുന്നു കറികൾക്കെ ഒട്ടും ഡെസ്സ് ഇല്ലായിരുന്നു

ആമി :ന്നാ പിന്നെ നി എന്തിനാ തിന്നത് തിന്നാതെ ഇരുന്നാൽ പോരെ

നിത്യ :ആമി..

ആമി :നി ഒരു കാര്യം ചെയ് നിനക്ക് വയ്ക്ക് രൂചി ഉള്ള ഫുഡ്‌ വേണമെങ്കിൽ നി തനിയെ ഉണ്ടാക്കി കഴിക്കണം അല്ലങ്കിൽ നി പുറത്ത് നിന്ന് ഓഡർ ചെയ്തു കഴിക്ക് അല്ലാതെ മറ്റുള്ളവർ ഉണ്ടാക്കി തരുന്നതിൽ കുറ്റം കണ്ടുപിടിക്കാതെ

എന്റെ മാത്രം 💙Where stories live. Discover now