നന്ദ കുറച്ച് തുണി മടക്കി കൊണ്ട് മുറിയിലേക്ക് വന്നു.ശിവ കട്ടിലിൽ കിടക്കുവായിരുന്നു നന്ദയെ നോക്കിശിവ :ഓ വന്നോ എന്റെ ഭാര്യ🥰
നന്ദ വേഗം തന്നേ മുറിയിലേക്ക് കയറി
നന്ദ അവനെ ശ്രദ്ധിച്ചതെ ഇല്ല.
അവൾ അലമാര തുറന്ന് അതിൽ തുണിയെല്ലാം എടുത്തു വെച്ച്
കതവ് അടച്ച് കുറ്റിയിട്ട് അവൾ അടുത്തുള്ള ഒരു കണ്ണാടിയുടെ മുമ്പിൽ വന്ന് നിന്നു എന്നിട്ട് മുടി അഴിച്ച് പിന്നികെട്ടാൻ ആയി തുടങ്ങി.ശിവ അപ്പോഴും അവളെ നോക്കി കൊണ്ട് കട്ടിലിൽ കിടക്കുവായിരുന്നു.
നന്ദ :നോക്കി കഴിഞ്ഞോ
ശിവ :എന്ത്
നന്ദ :എന്നെ
ശിവ :ഇല്ല സത്യം പറഞ്ഞാൽ കണ്ണ് എടുക്കനെ തോന്നുന്നില്ല
ശിവ :എന്നാലും എന്ത് കൊണ്ടാ ആ രവി മാഷ് നിന്നേ വേണ്ടന്ന് പറഞ്ഞത്
ഞാൻ ഒരു കാര്യം ചോദിക്കട്ടെനന്ദ :എന്താ
ശിവ :മണ്ഡമ്പത്തിൽ വെച്ച് അമ്മാവൻ പറഞ്ഞത് കൊണ്ട് മാത്രവണോ നി വിവാഹത്തിന് സമ്മതിച്ചത്
നന്ദ :അതേ
ശിവ :അല്ലാതെ എന്നെ ഇഷ്ടം ഉണ്ടായിട്ട് അല്ല
നന്ദ :ഇഷ്ടം അതും നിന്നോട് ഒന്ന് പോയെ
ശിവ :ശരി ആ സമയത്ത് ഞാൻ അവിടെ വന്നില്ലായിരുന്നെങ്കിൽ എനിക്ക് പകരം വേറെ ആരെങ്കിലും ആണ് നിന്നെ കെട്ടാൻ അമ്മാവൻ പറഞ്ഞിരുന്നങ്കിൽ നി
എന്ത് ചെയ്തേനെ കെട്ടൻ സമ്മതിക്കുവാരുന്നോനന്ദ :
ശിവ :പറ
നന്ദ :അ.. ത്. പിന്നെ
ശിവ :കൂടുതൽ തപ്പി തടയെണ്ടേ വന്ന് കിടക്കാൻ നോക്
നന്ദ :ഓ രക്ഷപ്പെട്ടു
ശിവ :നിന്ന് ആലോചിക്കാതെ വന്ന് കിടക്കാൻ നോക്ക് നിനക്ക് നാളെ സ്കൂളിൽ പോകാനുള്ളതല്ലേ
നന്ദ :മ്മ്. അല്ല നി എന്താ ഇവിടെ കിടക്കുന്നെ
ശിവ :ഞാൻ വേറെ എവിടെ കിടക്കനാ