പിറ്റെ ദിവസം പതിവ് പോലെ ശിവ നന്ദയെ സ്കൂളിൽ കൊണ്ടാക്കി.
ശിവടെ കടയിൽ.
ശിവ :ആ ദാമു ഏട്ടൻ വിളിച്ചു പറഞ്ഞാ സാധനങ്ങൾ എല്ലാം കൊണ്ട് കൊടുത്തിരുന്നോ
ജിത്തു :അതക്കെ ഞാൻ ഇന്നലെ തന്നേ കൊണ്ട് കൊടുത്തു.
ശിവ :മ്മ് പിന്നെ തേൻ മിഠയി ഇരുപ്പുണ്ടോ
ജിത്തു :ഉണ്ട്
ശിവ :മ്മ്.
സമയം മുന്നോട്ട് പോയ്.
സ്കൂളിൽ.
നന്ദ എന്തോ ആലോചിച്ച് സ്റ്റഫ് റൂമിൽ ഇരിക്കുവായിരുന്നുവീണ :നന്ദ.. നന്ദ..
നന്ദ പെട്ടന്ന് ഒന്ന് ഞെട്ടി
നന്ദ :എന്താ ടിച്ചറെ
വീണ :ആ നന്ദ താൻ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ നിന്റെ പിരിടാ ഇപ്പൊ പോകുന്നില്ലേ
നന്ദ :ഓ ഞാൻ അത് മറന്നു
വീണ :നിനക്ക് ഇത് എന്താ പറ്റിയത് നന്ദ
നന്ദ :ഹേയ് ഒന്നുവില്ല ചെറിയ ഒരു തലവേദന അത്രേ ഉള്ളു.
വീണ :മ്മ് ഇത് തലവേദന ഒന്നുവല്ല ഞാൻ വന്നപ്പോഴേ തൊട്ട് ശ്രെദ്ധിക്കുന്നു നന്ദ ഇവിടെയെങ്ങും അല്ല വേറെ ഏതോ സ്വപ്നം ലോകത്ത് എന്നപോലെയാ എന്തുവാ ഇതിനുമാത്രം ആലോചിക്കാൻ
ശിവയെ കുറച്ച് ആണോ മ്മ് ആയിരിക്കുംനന്ദ :അവനേ പറ്റി ഞാൻ എന്തിനാ ആലോചിക്കുന്നേ അങ്ങനെ ഒന്നുവില്ല ടിച്ചറിന് വെറുതെ തോന്നുന്നതാ
വീണ :എനിക്ക് തോന്നിയത് ഒന്നുവല്ല ഞാൻ പറഞ്ഞത് സത്യവാ ദെ എന്റെ അടുത്ത് കള്ളം പറയാൻ നോക്കണ്ട
നന്ദ :ഞാൻ സത്യവാ പറഞ്ഞേ ടിച്ചറ് വേണമെങ്കിൽ വിശ്വാസിച്ചാൽ മതി എനിക്ക് നല്ല തലവേദന എടുക്കുന്നു ടിച്ചർ ഒരു ഉപകാരം ചെയ്യാമോ അടുത്താ പിരീഡ് ടിച്ചർ എടുക്കാമോ .
വീണ :മ്മ് ശരി താൻ റെസ്റ്റ് എടുക്ക്.
നന്ദ :മ്മ്.
വീണ ക്ലാസ്സിലേക്ക് പോയ്.
വൈകുനേരം